Connect with us

Hi, what are you looking for?

NEWS

വയോജനങ്ങൾക്കുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി

കോതമംഗലം: വാരപ്പെട്ടി ആയുർവേദ പ്രൈമറി ഹെൽത്ത് സെൻ്റർ വയോജനങ്ങൾക്കുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
മൈലൂർ സ്കൂളിൽ നടത്തിയ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ധന്യ വേലായുധൻ ക്ലാസ് എടുത്തു.

ആയുർവേദ ഡോക്ടർമാരായ ഡോ. ലക്ഷ്മി പദ്മനാഭൻ, ഡോ. രേവതി പ്രസാദ് എന്നിവർ ക്യാമ്പിനു നേത്രത്വം വഹിച്ചു. ക്യാമ്പിൽ പരിശോധനയും സൗജന്യമായി മരുന്നുകളും വിതരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എം സെയ്ത്, ദീപ ഷാജു, എം എസ് ബെന്നി, പഞ്ചായത്ത് അംഗങ്ങളായ കെ കെ ഹുസൈൻ, ഷജി ബെസി,, പഞ്ചായത്തിലെ ആശ വർക്കർമാർ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!