കോതമംഗലം :- നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി ഇഞ്ചൂരിൽ JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ് ഇറങ്ങി വന്നത്. വണ്ടിയുടെ മുൻപിൽ വന്ന പാമ്പ് ഏകദേശം രണ്ട് മണിക്കൂറോളം പത്തിവിടർത്തി നിന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചാത്തമറ്റത്തു നിന്നും വനപാലകരോടൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗ്ഗീസെത്തി പാമ്പിനെ പിടിച്ച് ഉൾവനത്തിൽ തുറന്നു വിട്ടു.
