നെല്ലിക്കുഴി : സൗന്ദര്യവത്ക്കരണത്തിന്റെ പേരിൽ ആലുവ – മൂന്നാർ റോഡിൽ നട്ടുപിടിപ്പിച്ച ചെടികൾ തീയിട്ട് നശിപ്പിച്ചതായി പരാതി. നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കിയ ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ പേരിൽ ആരംഭിച്ച സൗന്ദര്യവത്ക്കരണ പദ്ധതി തുടങ്ങിവച്ച ആളുകൾ തന്നെ തീയിട്ട് നശിപ്പിച്ചു. ഈ പദ്ധതിയുടെ ആരംഭത്തിൽ തന്നെ വിവാദത്തിലായിരിന്നു. PWD റോഡ് സൈഡിൽ നങ്ങേലിപ്പടി മുതൽ തങ്കളം ഭാഗം വരെ ചെടികൾ നട്ടുപിടിപ്പിക്കാൻ എന്ന പേരിൽ ക്ലീനിംഗ് പ്രവർത്തനം നടത്തിയിരിന്നു. അന്ന് PWD പുറംമ്പോക്കിൽ നിന്നും നൂറ് കണക്കിന് ലോഡ് മണ്ണ് സൗന്ദര്യവത്ക്കരണ പദ്ധതിയുടെ മറവിൽ കടത്തി കൊണ്ടുപോയതായി ആക്ഷേപം ഉണ്ടായിരിന്നു.
തുടക്കം തന്നെ ഈ പദ്ധതി തട്ടിപ്പാണന്ന് പ്രതിപക്ഷം ആരോപിച്ചിരിന്നു, മുൻ ആരോപണം ശരിവയ്ക്കുന്നതാണ് പഞ്ചായത്തിന്റെ ഇപ്പോഴത്തെ നടപടി. അന്ന് ചെടികൾ വച്ചു പിടിപ്പിച്ച തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് തന്നെ വീണ്ടും ക്ലീനിംഗിന്റെ പേര് പറഞ്ഞ് മുഴുവൻ ചെടികൾ തീവെച്ച് നശിപ്പിച്ചിരിക്കുന്നു. മാസങ്ങൾക്ക് മുൻപ് ക്ലീൻ നെല്ലിക്കുഴി പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെയാണ് ഈ പ്രദേശത്ത് സൗന്ദര്യവൽക്കരണ പദ്ധതിയുടെയും ഉദ്ഘാടനം MLA ആന്റണി ജോൺ നിർവ്വഹിച്ചത്. വിവിധ സന്നദ്ധ സംഘട്ടനകളിൽ നിന്നും വ്യക്തികളിൽ സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ഈ പദ്ധതി പഞ്ചായത്ത് PWD റോഡ് സൈഡിൽ നടപ്പിലാക്കായത്.