Connect with us

Hi, what are you looking for?

NEWS

കോതമംഗലം സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ക്രിസ്മസ് ആഘോഷം

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന വർണ്ണാഭമായ ക്രിസ്തുമസ് ആഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും സന്ദേശം നൽകുകയും ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്ത് എം എൽ എ ആഘോഷമാമാങ്കത്തിന് തുടക്കം കുറിച്ചു.പിടിഎ പ്രസിഡന്റ് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ
മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, വാർഡ് കൗൺസിലർ കെ.വി തോമസ്, സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ, ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ, അധ്യാപക പ്രതിനിധി രശ്മി ജോസ്, കുമാരി റിയ സെബാസ്റ്റ്യൻ, കുമാരി ഫിയോണ മേരി തോമസ്, എന്നിവർ ആശംസകൾ അർപ്പിച്ചു.

എം പി ടി എ പ്രസിഡന്റ് ജിപ്സി അലക്സ്, പി ടി എ വൈസ് പ്രസിഡന്റ് സിജു ലൂക്കോസ്,പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രെസ് സിസ്റ്റർ ബെല്‍സി സ്കറിയ, അധ്യാപകർ എന്നിവർ നേതൃത്വം നൽകി. ക്രിസ്തുമസ് കരോൾ ഗാനമത്സരം, ക്രിസ്തുമസ് എയ്ഞ്ചൽസ് മത്സരം, ക്രിസ്തുമസ് പാപ്പാ മത്സരം തുടങ്ങി വിവിധ ആകർഷകങ്ങളായ മത്സരങ്ങളും കുട്ടികൾക്കായി ഒരുക്കിയിരുന്നു. സമ്മാനങ്ങളും, കേക്കുകളും ക്രിസ്മസ് വിരുന്നും എല്ലാം ചേർന്ന് ആഘോഷം മനോഹരമായി.

You May Also Like

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പോത്താനിക്കാട്: പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ മണ്ണ് പരിശോധനയുടെ പ്രാധാന്യം കര്‍ഷകരിലെത്തിക്കുന്നതിനായി കാര്‍ഷിക ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. പോത്താനിക്കാട് പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ കൃഷിയിടങ്ങളില്‍ മണ്ണ് പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, മണ്ണ് പരിശോധനയ്ക്കായി...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

പെ​രു​മ്പാ​വൂ​ർ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യം ത​ക​ർ​ന്നു വീ​ണു. പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി വി​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ന്‍റെ ഇ​രു​മ്പ് പൈ​പ്പ് കൊ​ണ്ട് നി​ർ​മി​ച്ച ഓ​ഡി​റ്റോ​റി​യ​മാ​ണ് ക​ന​ത്ത കാ​റ്റി​ൽ നി​ലം​പൊ​ത്തി​യ​ത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ടു ചേ​ർ​ന്നാ​യി​രു​ന്നു...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മാലിന്യ പരിപാലന ക്യാമ്പയിനായ നിർമലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻറെ പൊതുജന പങ്കാളിത്തതോടെയുളള പ്രവർത്തനങ്ങളുടെ നഗരസഭാ...

CHUTTUVATTOM

കോതമംഗലം:ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നേര്യമംഗലം കൃഷിത്തോട്ടത്തിൽ നടത്തുന്ന നേര്യമംഗലം ഫാം ഫെസ്റ്റ് 2026ന് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ അവസാന വാരത്തോടെ നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിൽ നടത്തുന്ന ഫാം ഫെസ്റ്റ് 2026 ൻ്റെ സ്വാഗത...

NEWS

കോതമംഗലം: തലക്കോട് അള്ളുങ്കല്‍ പുളിമൂട്ടില്‍ പി.എം അലിയാര്‍ (75) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: പരേതയായ മീരാമ്മ പല്ലാരിമംഗലം മാവുടി ആര്യംകാലായില്‍ (വാളാരിയില്‍) കുടുംബാഗം. മക്കള്‍: സലിം, സുഹറ, കാസിം, അജാസ്. മരുമക്കള്‍:...

error: Content is protected !!