Connect with us

Hi, what are you looking for?

CHUTTUVATTOM

സംയുക്ത ട്രേഡ് യൂണിയൻ സമിതി കോതമംഗലം ബി.എസ്.എൻ.എൽ ആഫീസിനു മുന്നിൽ പ്രതിക്ഷേധ സമരം നടത്തി

കോതമംഗലം: കേന്ദ്ര സർക്കാരിന്റെ തൊഴിൽ വിരുദ്ധ നയങ്ങൾക്കെതിരെയും കോവിഡിന്റെ മറവിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെയും സംയുക്ത ട്രേഡ് യൂണിയൻ ദേശീയ സമരസമിതി അഹ്വാന പ്രകാരം കോതമംഗലത്ത് ബി.എസ്.എൻ.എൽ.ആഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിച്ചാണ് സമരം നടത്തിയത്. സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി കെ.എ. ജോയി പ്രതിക്ഷേധ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്.ജോർജ്ജ് അദ്ധ്യക്ഷനായി.എച്ച്.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി മുഖ്യ പ്രസംഗം നടത്തി. ഐ.എൻ.എൽ.സി. താലൂക്ക് സെക്രട്ടറി ടി.പി.തമ്പാൻ, എ.ഐ.ടി.യു.സി.നേതാവ് സി.കെ.ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

You May Also Like