Connect with us

Hi, what are you looking for?

NEWS

അന്തർദേശീയ ഭിന്നശേഷിദിനാഘോഷം:എബിലിറ്റി ഫെസ്റ്റ് നടത്തി

കോതമംഗലം: സമഗ്ര ശിക്ഷ കേരളം ,എറണാകുളം കോതമംഗലം ബ്ലോക്ക് റിസോഴ്‌സ് സെന്റർ, കോതമംഗലം ലയൺസ് ക്ലബ്ബ് ചേലാട് , മാലിപ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024ഡിസംബർ 21 , അന്തർദേശീയ ഭിന്നശേഷിദിനാഘോഷത്തിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ എബിലിറ്റി ഫെസ്റ്റ്ഭൂതത്താൻകെട്ട് പാർക്കിൽ വെച്ച് കോതമംഗലം എംഎൽഎ ശ്രീ ആൻ്റണി ജോൺ ബിഗ് ക്യാൻവാസിൽ ഭിന്നശേഷി ദിന സന്ദേശം എഴുതി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു .പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ജെസ്സി സാജു ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് രാവിലെ പതാക ഉയർത്തിപൊതു ചടങ്ങുകൾക്ക് തുടക്കം കുറിച്ചു . കുടുംബ സംഗമം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് PAM ബഷീർ ഉദ്ഘാടനം ചെയ്തു ലയൺ ഡോക്ടർ മനോജ് ജോസഫ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ മുഖ്യപ്രഭാഷണം നടത്തി കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി UN ദിന സന്ദേശ പോസ്റ്റർ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സജീവ് കെ ബി ഭിന്നശേഷി ദിന സന്ദേശം നൽകി.കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി ,കൂട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കാന്തി വെള്ളക്കയ ൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡയാന നോബി ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻസാലി ഐപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ടി കെ കുമാരി എസ് എം അലിയാർ ലത ഷാജി ,രേഖ രാജു, എൻറെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മാലി പാറ സഹകരണ ബാങ്ക് പ്രസിഡൻറ് ജിജി സി പോൾ ,പിണ്ടിമന സഹകരണ ബാങ്ക് പ്രസിഡൻറ് ബിജോയ് പി ജോസഫ് ലയൺസ് ക്ലബ് പ്രസിഡന്റ് എം എം ഐസക് ,ബിപിസി സിമി പി മുഹമ്മദ് ട്രെയിനർ എൽ ദോ പോൾ ,ജി എൽ പി എസ് കോട്ടപ്പടി സൗത്ത് സ്കൂളിലെ അധ്യാപകൻ ശൈലേഷ് എം ആർ ,സ്പെഷ്യൽ എഡ്യൂക്കേറ്റർ സ്മിതാമനോഹർ മറ്റ് ലയൺസ് ക്ലബ് പ്രതിനിധികൾ എന്നിവർ സംസാരിച്ചു.കൊച്ചിൻ പല്ലവി കമ്മ്യൂണിക്കേഷൻസ് കുട്ടികൾക്കായി കലാവിരുന്നൊരുക്കി .എം എ എൻജിനീയറിങ് കോളേജിലെ എൻഎസ്എസ് ടീംആദ്യാന്ത്യം സന്നദ്ധ പ്രവർത്തനം നടത്തി . കോതമംഗലം ബിആർസിയുടെ പരിധിയിലെ 996 സ്കൂളുകളിൽ നിന്ന് എത്തിയ കുട്ടികൾ വിവിധ കലാകായിക മത്സരങ്ങൾ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തു

You May Also Like

CHUTTUVATTOM

  കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്‍ച്ചയായ ദിവസങ്ങളില്‍ അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...

CHUTTUVATTOM

  കോതമംഗലം:ആയക്കാട്തൈക്കാവും പടി കോട്ടേകുടിയിൽ ഇബ്രാഹിം ബാവ(65) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: പരേതയായ ആയിഷ.മക്കൾ. റജീന, ജറീന (ഇരുവരും ആരോഗ്യ വിഭാഗം ജീവനക്കാർ), ഇബ്രാഹിം (എക്സൈസ് എറണാകുളം).മരുമക്കൾ. റജീഷ് റഹ്മാൻ ,...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....

CHUTTUVATTOM

കോതമംഗലം:പൊതു വിതരണത്തെ ആധുനികവൽക്കരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. കേരള കോൺഗ്രസ് (ജേക്കബ്)എറണാകുളം ജില്ലാ സ്പെഷ്യൽ കൺവെൻഷൻ കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയൽ ഹാളിൽഉദ്ഘാടനം ചെയ്യുകയായിരുന്നു പാർട്ടി ലീഡർ മന്ത്രി അനൂപ്...

CHUTTUVATTOM

കോതമംഗലം: ചെമ്പിൽ സ്വർണം പൊതിഞ്ഞ് വ്യാജ ആഭരണങ്ങൾ നിർമിച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാരപ്പെട്ടി പാറേക്കുടി ചാലിൽ സി.ആർ ബിജു (47)വിനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...

CHUTTUVATTOM

കോതമംഗലം:സെഫാനിയയ്ക്ക് മുന്നില്‍ ഇനി 10 ദിവസം മാത്രമേയുള്ളൂ. അതിനുള്ളില്‍ നല്ലൊരു പോള്‍ കിട്ടണം. എന്നാലേ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അകാലത്തില്‍ മരണമടഞ്ഞ പിതാവ് ജിറ്റുവിന് നല്‍കിയ വാക്ക് നിറവേറ്റാനാകൂ....

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

error: Content is protected !!