കോതമംഗലം: സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ രാഷ്ടീയ പകപോക്കല്‍ നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് കോതമഗംലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നല്‍ പ്രതിഷേധ ധര്‍ണ നടത്തി. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു മൊയ്തീന്‍, പി.എ.എം. ബഷീര്‍, റോയി കെ. പോള്‍, വി.വി. കുര്യന്‍, ജോര്‍ജ് വറുഗീസ്, ഷെമീര്‍ പനയ്ക്കല്‍, പി.എ. പാദുഷ, അഡ്വ സിജു അബ്രഹാം , പരീത് പട്ടന്മാവുടി, സലീം മംഗലപ്പാറ, എം.വി. റെജി, എ.ജി. അനൂപ്, എല്‍ദോസ് കീച്ചേരി, അനൂപ് ഇട്ടന്‍, പി.എം. അഹമ്മദുകുട്ടി, എം.എ. കരീം, ജെസി സാജു, മുഹമ്മദ് കോണത്തപ്പിള്ളി, ജെയ്‌സണ്‍ ദാനിയേല്‍, ഷൈമോള്‍ ബേബി, ചന്ദ്രലേഖ ശശിധരന്‍, എം.കെ. വേണു, നോബിള്‍ ജോസഫ്, ടി.ജി. അനി, അലി പടിഞ്ഞാറേച്ചാലി, കെ.കെ. സുരേഷ്, എം.എം. പ്രവീണ്‍,പി.ടി. ജോണി, വില്‍സണ്‍ കൊച്ചുപറമ്പില്‍, നോബ് മാത്യു, ബേബി സേവ്യര്‍, ബബിത മത്തായി, സിന്ധു ജിജോ, ശശി കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.
