കോതമംഗലം :- ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തങ്കളം – കാക്കനാട് ബൈ പാസ്സ് റോഡിൽ നടന്ന റെയ്ഡിൽ ആണ് അസം നാഘോൻ ജില്ലക്കാരൻ ആയ മുബാറക് (28)100 കുപ്പി ബൗൺ ഷുഗറുമായി പിടിയിലായത്.
രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രികരിച്ചു കഞ്ചാവ്, ബ്രൗൺ ഷുഗർ, MDMA തുടങ്ങിയ മയക്കു മരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായി ഹാസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ആണ് പ്രതി പിടിയിലായതെന്ന് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു. റെയ്ഡിന് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ മാരായ കെ എ നിയാസ്, ജയ് മാത്യു, എ ജെ സിദ്ധിക്ക് സിഇഒ മാരായ കെ സി എൽദോ, എം എം നന്ദു, ബേസിൽ കെ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവർ നത്വം നൽകി.