കോതമംഗലം: ഇലക്ട്രിസിറ്റി ബോർഡ് നമ്പർ ടു ഓഫീസ് ജീവനക്കാരുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി കൈ ശുദ്ധീകരണ ബോധവൽക്കരണം ചെറിയപള്ളി താഴത്ത് വച്ച് നടത്തി. ഉദ്ഘാടനം കോതമംഗലം എം.എൽ.എ ആൻറണി ജോൺ നിർവ്വഹിച്ചു. അസി: എഞ്ചിനീയർ അനൂപ് അധ്യക്ഷത വഹിച്ചു. ബിനോയി കെ.പി, പ്രിൻസ് വർഗീസ് ,ബിനു തങ്കൻ ,രാജേഷ് എം.എസ് എന്നിവർ പ്രസംഗിച്ചു.