Connect with us

Hi, what are you looking for?

CHUTTUVATTOM

ബ്ലഡ്‌ ബാങ്കിലേക്ക് രക്ത ദാനവുമായി യൂത്ത് കോൺഗ്രസ്‌ ക്യാമ്പയിൻ

കോതമംഗലം : കൊറോണ ഭീതിയിൽ ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കുകൾ കാലിയാവുന്നതു കൊണ്ടും, RCC ഉൾപ്പടെ ഉള്ള അത്യാവശ്യ സേവനങ്ങൾക്ക് രക്തദാന അപര്യാപത നില നിൽക്കുന്നത് കൊണ്ടും യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ ആഹ്വാന പ്രകാരം ഉള്ള ബ്ലഡ്‌ ഡൊനേഷൻ ക്യാമ്പയിൻ പ്രാവർത്തികമാക്കി കോതമംഗലത്തെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ.

ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ ലിനോ തോമസിന്റെ നേതൃത്വത്തിൽ ആണ് ബ്ലഡ്‌ ഡോനെഷൻ ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. ഫേസ്ബുക് ചലഞ്ചിന്റെ ഭാഗമായി നിരവധി പ്രവർത്തകരാണ് കാമ്പയിനിൽ പങ്കാളികളാവാൻ കടന്ന് വരുന്നത്.

ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അബ്ദുള്ള മേളയുടെയും നെല്ലികുഴി മണ്ഡലം പ്രസിഡന്റ് വിജിത് വിജയന്റെയും ചലഞ്ചിന്‌ നിരവധി പ്രവർത്തകരാണ് പിന്തുണയുമായി മുന്നോട്ട് വന്നിട്ടുള്ളത്.

You May Also Like