Connect with us

Hi, what are you looking for?

CHUTTUVATTOM

പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷേധ സമരം നടത്തി.

കോതമംഗലം : പട്ടികജാതി വിഭാഗങ്ങളിൽപ്പെട്ടവർക്ക് കൊറോണയും മായി ബന്ധപ്പെട്ട് ലോക് ടൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി മോർച്ച കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫീസിന് മുൻപിൽ ലോക് ടൗൺണിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിബന്ധനകൾ പാലിച്ച് പ്രതിക്ഷേധ സമരം നടത്തി. കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതി തള്ളുക, ഇതര വായപകൾക്ക് മൊറട്ടോറിയം അനുവദിക്കുക, പരമ്പരാഗത കലാകാരാരന്മാർക്ക് ധനസഹായം സർക്കാർ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്ന പ്രതിക്ഷേധം. പ്രതിക്ഷേധ സമരം ബി ജെ പി മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ ഉത്ഘാടനം ചെയ്തു: ബിജെപി പട്ടികജാതി മോർച്ച മണ്ഡലം പ്രസിഡൻറ് കെ.കെ സുചീന്ദ്രൻ, ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി വി.എസ് സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സജീവ് മലയൻകീഴ് എന്നിവർ പങ്കെടുത്തു.

You May Also Like

error: Content is protected !!