Connect with us

Hi, what are you looking for?

CHUTTUVATTOM

നട്ടുച്ചക്ക് കോതമംഗലത്ത് തീ പന്തം കത്തിച്ച് ബി.ജെ.പി സമരം

കോതമംഗലം : ബി ജെ പി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി തീപ്പന്തം കൈയ്യിലേന്തി KSEB ക്ക് മുൻപിൽ വൈദ്യുത ബിൽ നിരക്ക് കൂട്ടിയതിനെതിരെ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ പ്രതിക്ഷേധ സമരത്തിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡൻറും മണ്ഡലം പ്രഭാരിയുമായ എം എൻ ഗോപി പ്രതിക്ഷേധ സമരം ഉത്ഘാടനം ചെയ്യ്തു.

മണ്ഡലം ട്രഷറാർ അനിൽ ഞാളുമഠം, മണ്ഡലം വൈസ് പ്രസിഡന്റ് അയിരുർ ശശീന്ദ്രൻ, മുനിസിപ്പൽ പ്രസിഡൻറ് എം.കെ വിനോദ്, OBC മോർച്ച മണ്ഡലം പ്രസിഡൻറ് പി.റ്റി സന്തോഷ്, നെല്ലിക്കുഴി ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ ബിജു, മണ്ഡലം ജനറൽ സെക്രട്ടറിമാർ ആയ പി.വി വിനോദ് കുമാർ സ്വാഗതവും, വി എസ് സുമേഷ് നന്ദിയും രേഖപ്പെടുത്തി.

You May Also Like