Connect with us

Hi, what are you looking for?

NEWS

പുനർനിർമിച്ച ബസ് കാത്തിരുപ്പ് കേന്ദ്രത്തിൻ്റെയും, അയ്യങ്കാവ് ജംഗ്ഷൻ സൗന്ദര്യവത്കരിച്ചതിൻ്റെയും ഉദ്ഘാടനങ്ങൾ നിർവ്വഹിച്ചു.

കോതമംഗലം:വളരെ കാലമായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന അയ്യങ്കാവ് ബസ് കാത്തിരുപ്പ് കേന്ദ്രം കുത്തുകുഴി സർവ്വീസ് സഹകരണ ബാങ്ക് പുനർനിർമിച്ചതിന്റെയും, നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അയ്യങ്കാവിൽ നാഷണൽ ഹൈവേയുടെ ഇരു ഭാഗങ്ങളും ടൈൽ വിരിച്ച് നവീകരിച്ചതിന്റെയും ഉദ്ഘാടനങ്ങൾ ആന്റണി ജോൺ എംഎൽഎയും,നഗരസഭ ചെയർപേഴ്സൺ മഞ്ജു സിജുവും സംയുക്തമായി നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് അഡ്വ വി എം ബിജു കുമാർ,സെക്രട്ടറി ഇ വി രാധാകൃഷ്ണൻ, ഭരണസമിതി അംഗങ്ങൾ,സി പി ഐ എം ഏരിയ സെക്രട്ടറി ആർ അനിൽകുമാർ, ലോക്കൽ സെക്രട്ടറി കെ പി മോഹനൻ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like