Connect with us

Hi, what are you looking for?

CHUTTUVATTOM

കൊറോണ വൈറസ് ബോധവത്കരണ ക്ലാസ് നടത്തി.

കോതമംഗലം : കോതമംഗലം ബ്ലോക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൊറോണ വൈറസ്ബാധയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ബ്ലോക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ആഫീസർ ഡോക്ടർ ബി ആഷിഷ്, ഹെൽത്ത് സൂപ്പർവൈസർ ഷാജി എന്നിവർ ക്ലാസ് എടുത്തു.
സ്റ്റാൻഡിം കമ്മിറ്റി ചെയർപേഴ്സൺമാരായ ബിന്ദു ജയകുമാർ, സെലിൻ ജോൺ, ഷീലകൃഷ്ണൻകുട്ടി, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ഒ ഇ അബ്ബാസ്, എബി എബ്രഹാം, സെബാസ്റ്റ്യൻ അഗസ്തി, ശശി നാരായണൻ, റെയ്ച്ചൽ ബേബി, ജെസ്സിമോൾ ജോസ്, സണ്ണി വേളൂക്കര, ബ്ലോക് ഡവലപ്മെന്റ് ഓഫീസർ കെ എച്ച് നാസർ എന്നിവർ പ്രസംഗിച്ചു.

You May Also Like