കോതമംഗലം : കോതമംഗലം ടൗണില്‍ ഒന്‍പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആര് ടി സി ജംഗ്ഷന് അടക്കമുള്ള പ്രദേശങ്ങളില്‍ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ് ആശുപത്രിയിലും, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.
കടിയേറ്റവരെ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു.എം എല്‍ എ യോടൊപ്പം മുനിസിപ്പല്‍ ചെയര്മാന് കെ കെ ടോമി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ വി തോമസ്, കൗണ്‍സിലര്‍ പി ആര് ഉണ്ണികൃഷ്ണന്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോള്‍ എന്നിവരും ഉണ്ടായിരുന്നു.