Connect with us

Hi, what are you looking for?

CRIME

രാസലഹരി പിടികൂടി കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍

പെരുമ്പാവൂര്‍: രാസലഹരി പിടികൂടി കേസില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ഒരാള്‍ കൂടി അറസ്റ്റില്‍. ആസ്സാം നൗഗോണ്‍ സ്വദേശി ബിലാല്‍ (37)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുതിരപറമ്പ് ഭാഗത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ മജിബൂര്‍ റഹ്‌മാന്‍ എന്നയാളില്‍ നിന്നും കഴിഞ്ഞ വ്യാഴാഴ്ച രാത്രി 0.011 കിലോ ഗ്രാം ഹെറോയിന്‍ പിടി കുടിയിരുന്നു. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മജിബൂര്‍ റഹ്‌മാന് ഹെറോയിന്‍ നല്‍കിയത് ബിലാലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ ആസാമില്‍ കൊലപാതകത്തിനും ആയുധ നിയമത്തിനും എതിരെ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി.എം. സൂഫി, എസ് ഐ മാരായ റിന്‍സ് എം തോമസ്. പി എം . റാസിഖ്, എസ് സി പി ഓ രഞ്ജിത്ത് രാജ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൊളിഓണം 2026 ഓണാഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ,...

CHUTTUVATTOM

കോതമംഗലം:കുട്ടമ്പുഴയിൽ വീടിനു സമീപം പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷ തീവച്ച് നശിപ്പിച്ചതായി പരാതി.കുട്ടമ്പുഴ നൂറേക്കറിൽ താമസിക്കുന്ന ചക്കുംപൊട്ടയിൽ ബെന്നിയുടെ വാഹനമാണു വെള്ളിയാഴ്ച രാവിലെ കത്തി നശിച്ച നിലയിൽ കണ്ടത്. നിർധന കുടുംബത്തിൻ്റെ ഏക...

ACCIDENT

കോതമംഗലം:  കൊച്ചി- ധനുഷ് കോടി ദേശീയപാതയില്‍ കോതമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. ഗുരുവായൂര്‍ സ്വദേശികളായ അഞ്ചോളം പേര്‍ മൂന്നാറില്‍ പോയി മടങ്ങുമ്പോഴാണ് കാര്‍ നിയന്ത്രണം വിട്ട് അപകടം...

NEWS

ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. കോതമംഗലം: ഭാവി വരൻ ബൈക്ക് അപകടത്തിൽ മരിച്ചതിൻ്റെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി. വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയിൽ ജോണിയുടെ മകൾ ഹന്ന (23)...

CHUTTUVATTOM

കോതമംഗലം: പിണ്ടിമനയിൽ ജനവാസ മേഖലയിൽ കൃഷിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു.വേട്ടാമ്പാറയിൽ മുണ്ടക്കല്‍ ബേബിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ ആണ് വെടിവച്ചുകൊന്നത്. മൂലയില്‍ ജോസ് ആയിരുന്നു ഷൂട്ടര്‍.പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലെ അംഗമാണ്. പഞ്ചായത്തിലെ പല വാര്‍ഡുകളിലും...

CHUTTUVATTOM

കോതമംഗലം:കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്തിനും വാളറക്കുമിടയിൽ രാത്രി കാട്ടാന കൂട്ടം ഇറങ്ങി. മൂന്നാറിലേക്ക് ഉള്ള സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഭീതിയിലാക്കി. ദേശീയ പാതയിൽ നേര്യമംഗത്തിനും വാളറ ക്കുമിടയിലുള്ള വനമേഖലയിൽ വരുന്ന...

CHUTTUVATTOM

പിണ്ടിമന: കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പിണ്ടിമന വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻ അട്ടിമറിക്കെതിരെ പ്രതിഷേധ സമരം നടത്തി . ഭിന്നശേഷിക്കാർ ,കിടപ്പു രോഗികൾ , സഞ്ചരിക്കാൻ കഴിയാത്തവരുൾപ്പടെയുള്ള എല്ലാവർക്കും ക്ഷേമ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം കീരംപാറ പഞ്ചായത്തില്‍ നല്‍കിയ ടിഷ്യുകള്‍ച്ചര്‍ വാഴ തൈ, ഹൈബ്രിഡ് പച്ചക്കറി വിത്ത് എന്നിവയുടെ വിതരണോദ്ഘാടനം നടത്തി.കൃഷി ഭവനില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വികസന...

CHUTTUVATTOM

കോതമംഗലം: നാടിന്റെ വികസന ആവശ്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശ്രയകേന്ദ്രമായി കൂടി എംഎല്‍എ ഓഫീസ് മാറണമെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറത്തിന്റെ പുതിയ എംഎല്‍എ ഓഫീസ് മലയിന്‍കീഴ് ബൈപാസില്‍...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്സ് സെന്റര്‍ പൊതുയോഗവും, പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും, നിലവിലുള്ള ഭരണസമിതിയെ ആദരിക്കല്‍ ചടങ്ങും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ ബോയ്‌സ് ഹോസ്റ്റലിലേക്ക് ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ്ബ് ഫാനുകള്‍ നല്‍കി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് മര്‍ഹബ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദിപു ചാക്കോ,...

CHUTTUVATTOM

കടവൂര്‍: ഓണാഘോഷങ്ങളുടെ ഭാഗമായി കടവൂര്‍ സഹകരണ ബാങ്കിന്‍രെ നേതൃത്വത്തില്‍ ഓണകിറ്റുകള്‍ ചെയ്തു. ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന്‍ പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്‍കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബോര്‍ഡംഗം ശ്രീനിവാസന്‍...

error: Content is protected !!