Connect with us

Hi, what are you looking for?

NEWS

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

കോതമംഗലം : ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.മാർ ബേസിൽ, സെന്റ് ജോർജ്, എം എ ഇന്റർനാഷണൽ, വിമലഗിരി, ക്രിസ്തുജ്യോതി, ബസാനിയ, ഗവ ഹൈസ്കൂൾ മാതിരപ്പിള്ളി തുടങ്ങി 7 സ്കൂളുകൾ പങ്കെടുത്തു. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ്, പ്രതിപക്ഷ നേതാവായ എ ജി ജോർജ്, കൗൺസിലർമാരായ ഭാനുമതി രാജു,പ്രവീണ ഹരീഷ്,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,സിബി സ്കറിയ,എൽദോസ് പോൾ,റിൻസ് റോയ്,സൈനുമോൾ രാജേഷ്, ബേസിൽ സ്കൂൾ കായിക അദ്ധ്യാപിക ഷിബി മാത്യു , സിജു തോമസ് എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ കൗൺസിലർ സിജോ വർഗീസ് നന്ദി രേഖപെടുത്തി. ഫൈനൽ മത്സരത്തിൽ സെൻറ് ജോർജ് സ്കൂളിനെ പരാജയപെടുത്തി മാർബേസിൽ സ്കൂൾ ജേതാക്കളായി. വിജയികൾക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് ട്രോഫികൾ വിതരണം ചെയ്തു.

You May Also Like

NEWS

കോതമംഗലം : പള്ളിമാലില്‍ പി.പി കുര്യാച്ചന്റെ ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2.30ന് കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍. പരേത കോതമംഗലം കാട്ടുചിറ കുടുംബാഗമാണ്. മക്കള്‍: സ്മിത ജോബിന്‍,...

CHUTTUVATTOM

  മുവാറ്റുപുഴ: 4 -ാം ജെ സി ഐ ഗ്രാമ സ്വരാജ് അവാർഡ് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറത്തിന്. നവംബർ 23 ന് വൈകുന്നേരം 5.30ന് മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടക്കുന്ന...

CHUTTUVATTOM

  കോതമംഗലം: രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെയും സംയുക്താഭിമുഖ്യത്തിൽ കോതമംഗലം കത്തീഡ്രൽ പാരിഷ് ഹാളിൽ സ്വയംസഹായ സംഘ അംഗങ്ങൾക്ക് സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

CHUTTUVATTOM

  കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു...

CHUTTUVATTOM

  കോതമംഗലം: ജന്തർ മന്തറിൽ കോൺഗ്രസും സഖ്യകക്ഷികളും വോട്ടുകൊള്ളക്കെതിരെയും, ഇന്ത്യയുടെ മതേതരത്വം നിലനിർത്താനും നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും, കഴിഞ്ഞ ആറു മാസക്കാലത്തെ മുഖ്യമന്ത്രി വി. ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൻറെ...

CHUTTUVATTOM

  കോതമംഗലം: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് റോവർ, റേഞ്ചർ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ട്രാഫിക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിൻ ജോസ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ട്രാഫിക്...

CRIME

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞപ്രതി അറസ്റ്റില്‍. ഇരമല്ലൂര്‍ കുറ്റിലഞ്ഞി പുതുപ്പാലം ഏരംതുരുത്തില്‍ ഫസല്‍ മെഹബൂബ് (30) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറില്‍ പുതുപ്പാലം ഭാഗത്തുള്ള...

CHUTTUVATTOM

കോതമംഗലം: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ . ഉത്തർപ്രദേശ് ഗഗൽഹരി സ്വദേശി ആജം (24) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.ജെ.കുര്യാക്കോസിൻ്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

  പെരുമ്പാവൂര്‍: നഗരഹൃദയത്തില്‍ ഏറ്റവും തിരക്കേറിയ ഭാഗത്ത് ആലുവ-മൂന്നാര്‍ റോഡരികിലുള്ള യാത്രിനിവാസ് ബസ് ഷെല്‍ട്ടറിലെ ശുചിമുറി മാസങ്ങളായി അടഞ്ഞുകിടക്കുന്നു. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഇടമില്ല. ശുചിമുറി പൂട്ടിയതോടെ ചിലര്‍ ശുചിമുറിയിലേക്കുള്ള വഴിയും, വ്യാപാര...

ACCIDENT

പെരുമ്പാവൂര്‍: പ്ലൈവുഡ് കമ്പനിയിലെ ഡ്രയര്‍ ബെല്‍റ്റില്‍ കുടുങ്ങി ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ നാലുവയസ്സുള്ള ആണ്‍കുഞ്ഞിന് ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി നൂര്‍ ജമാല്‍ ഷെയ്ഖ്‌നൂറിമ കാത്തുന്‍ ദമ്പതികളുടെ മകന്‍ മെറാജ് ഷെയ്ഖാണ് മരിച്ചത്....

CRIME

മൂവാറ്റുപുഴ: അച്ഛന്‍ രോഗ ബാധിതനായതോടെ അമ്മ ഉപേക്ഷിച്ചുപോയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താവ് ചമഞ്ഞ് 5 വര്‍ഷത്തോളം തുടര്‍ച്ചയായി ലൈംഗിക ചൂഷണത്തിനിരയാക്കിയ പ്രതിക്ക് 116 വര്‍ഷം കഠിനതടവും 6.85 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച്...

NEWS

കളമശ്ശേരി: സർക്കാർ പോളിടെക്നിക് കോളേജിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തിൽനിന്ന് ഐ.ടി.ഐ/കെ.ജി.സി.ഇ (ഇലക്ട്രീഷ്യൻ/വയർമെൻ/ലൈൻമെൻ) ട്രേഡിൽ യോഗ്യത നേടിയവർക്കും ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ ആൻഡ് മെയിന്റനൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള...

error: Content is protected !!