Connect with us

Hi, what are you looking for?

NEWS

ആലുവ–മൂന്നാർ രാജപാത : ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കും -മന്ത്രി ഷിബു ബേബി ജോൺ

കോതമംഗലം: ആലുവ–മൂന്നാർ രാജപാത വിഷയത്തിൽ വിധക്തരെ ഉൾപ്പെടുത്തി വിശതമായ ജൈവവൈവിദ്യ പഠനം നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പഴയ ആലുവ–മൂന്നാർ രാജപാതയുടെ പൂയംകുട്ടിമുതൽ പീണ്ടിമേട് വരെയുള്ള എട്ട് കിലോമീറ്ററോളം റോഡ് സന്ദർശിച്ച് മടങ്ങി കോതമംഗലം ബിഷപ്പ്സ് ഹൗസിൽ പത്ര പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ ആവശ്യത്തിന് ഘടക വിരുദ്ധമായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ. അതുകൊണ്ട് തന്നെ കോടതി നിയോഗിച്ചിട്ടുള്ള എക്‌സ്പേട്ട് കമ്മറ്റികൂടാതെ വിധക്തരെ ഉൾപ്പെടുത്തി വശതമായ പഠനം നടത്തുമെന്നും പറഞ്ഞു.

താൻ മന്ത്രി ആയശേഷം ആദ്യം ലഭിച്ച നിവേദനം കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് നൽകിയതാണ്. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തിന് പ്രഥമ പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.വനാതിർത്ഥി ഗ്രാമങ്ങളിൽ മനുഷ്യ – വന്യമൃഗ ശല്യത്തിന് അയവ് ഉണ്ടായിട്ടില്ലെന്നും എന്ത് നടപടികളാണ് കൈക്കൊള്ളുന്നത് എന്നുമുള്ള ചോദ്യത്തിന്

മന്ത്രി സഭ അധികാരമേറ്റ് ആഴ്ചകൾ പിന്നിടുന്നതേയുള്ളു മുഖ്യമന്ത്രിയും മന്ത്രിമാരുമുൾപ്പെടെയുള്ള ജനപ്രതിനിധികളെ മാറിയിട്ടുള്ളു ഉദ്യോഗസ്ഥർ മാറിയിട്ടില്ല എന്നായിരുന്നു മറുപടി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് വന്യമൃഗ സംഘർഷം നേരിടാൻ നൽകിയ സംസ്ഥാന വിഹിതം അപര്യാപ്തമായിരുന്നു. അതിൽ എഴുപത് ശതമാനവും വാച്ചറമ്മാർക്ക് വേതനം നൽകുവാൻ വേണ്ടി വന്നു. പലയിടങ്ങളിലും ഫെൻസിങ്ങ് സ്ഥാപിച്ചിരിക്കുന്നത് റെയിഞ്ച് അധിർത്ഥിയിൽ അവസാനിക്കു കയാണ്.

അപ്പറവും ഇപ്പുറവും വന്യമ്യഗങ്ങൾക്ക് കടന്ന് കയാം. കോതമംഗലത്ത് 400ൽപ്പരം മീറ്ററോളം ദൂരമാണ് അടിയന്തിരമായി വന്യമൃഗ കടന്ന് കയറ്റം തടയേണ്ടത്. വയനാട് ഇരുളത്ത് 70 മീറ്ററോളം ആനത്താരയിൽ എലിഫെൻസിങ് സ്ഥാപിച്ചത് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ഇവിടെ പലയിടങ്ങളിലും ആനത്താരകളിൽ മാത്രമല്ല കാട്ടാനകളുടെ കടന്ന് കയറ്റം. അതുകൊണ്ട് മൂന്ന് ലെയർ ഡിഫൻസ് സിസ്റ്റം വേണം. ഒന്നാം ലെയർ എ ഐ സംവിധാനത്തിൽ ലൈറ്റ് ആൻ്റ് സൗണ്ട് സിസ്റ്റം ഉപയോ എലിഫെൻസിങ്ങും, രണ്ടാം ലെയർ ഹാങ്ങിങ് ഫെൻസിങ്ങും, മൂന്നാം ലെയർ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്ലാഷിങ്ങ് ബെൽറ്റുമാണ് സ്ഥാപിക്കേണ്ടത്.

ഇതിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഫണ്ട് കണ്ടെത്തണം. കോതമംഗലം മണ്ഡലത്തിലേക്ക് ഇതിനായി ഏകദേശം 1500 കോടി രൂപയോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷ. നടപ്പാക്കാനുള്ള സാവകാശവും കിട്ടണം. അടുത്ത ബഡ്ജറ്റിൽ അതിനുള്ള പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മലയോര ഗ്രാമങ്ങളിലെ താമസക്കാരായ മുഴുവൻ ജനങ്ങളെയും കവർ ചെയ്യുന്ന ഇൻഷ്വറൻസ് പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്.

എംഎസിടി പോലെ ഇതിനായി ക്ലെയിം തീർപ്പ് ഉണ്ടാക്കാൻ ഒരു പ്രത്യേക അതോരിറ്റിയും രൂപീകരിക്കും. വന്യമ്യഗ ആക്രമണങ്ങളിൽ സർക്കാർ നൽകുന്ന തുക അപര്യാപ്തമായ സാഹചര്യത്തിൽ ഇൻഷ്വറൻസ് തുക കൂടിയാകുമ്പോൾ പരിരക്ഷ ഒന്നുകൂടി കൂട്ടാനാകുമെന്നും മന്ത്രി പറഞ്ഞു.

ചിന്നക്കനാലിൽ കട്ടാന കൊലപ്പെടുത്തിയ സ്‌ത്രിയുടെ കുട്ടിയുടെ കുട്ടിയുടെ മുഴുവൻ പരിരക്ഷയും സർക്കാർ ഏറ്റെടുക്കും. ഇതിനായി ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി മനുഷ്യർക്കും വന്യജീവികൾക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.വന്യമൃഗങ്ങളുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്തെ സോളാർ ഫെൻസിംഗ് ശൃംഖല 3,000 കിലോമീറ്ററായി വിപുലീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്നലെ രാവിലെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബിയിൽ നിന്ന് മന്ത്രി, ഡീൻ കുര്യാക്കോസ് എംപി , എംഎൽഎമാരായ ഷിബു തെക്കുംപുറം , എഫ്. രാജ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം വനവകുപ്പ് വാഹനത്തിൽ രാജപാതയുടെ ഭാഗമായുള്ള പൂയംകുട്ടിയിൽ ഒമ്പതോടെയാണ് എത്തിയത്.പൂയംകുട്ടിയിൽ നിന്ന് രാജപാതയിലൂടെ ഏകദേശം എട്ട് കിലോമീറ്റർ സഞ്ചരിച്ച് സംഘം പീണ്ടിമേട്ടിലെത്തി. കെ.എസ്.ഇ.ബിയുടെ പഴയ ക്വാർട്ടേഴ്സുകളും നിലവിലുള്ള മെറ്റിലിട്ട പാതയും മന്ത്രി നേരിൽ കണ്ട് വിലയിരുത്തി. തുടർന്ന് ഉച്ചയോടെ തട്ടേക്കാട് ഫോറസ്റ്റ് ഐ.ബിയിൽ തിരിച്ചെത്തിയ ശേഷം രാജപാതയുടെ സാധ്യതകളും തുടർനടപടികളും സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി വിശദമായ ചർച്ച നടത്തി.

ആലുവ–മൂന്നാർ രാജപാത തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമപരമായും സാങ്കേതികപരമായും പരിശോധിച്ച് നടപടിയെടുക്കാമെന്നും വിലയിരുത്തി.

 

 

You May Also Like

error: Content is protected !!