കോതമംഗലം : ജനാധിപത്യ വിരുദ്ധ നയങ്ങളും നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിട്ട് വീഴ്ചയില്ലാത്ത ജനാധിപത്യ പോരാട്ടം നടത്തിയ രാജ്യത്തെ കര്‍ഷകരുടെ സമര വിജയം ജനാധിപത്യ ഇന്ത്യക്ക് പ്രതീക്ഷയാണെന്ന് പി.ഡി.പി.ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല അഭിപ്രായപ്പെട്ടു. കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഏതെങ്കിലും മുഖ്യധായ രാഷ്ട്രീയ കക്ഷികളുടെ പിന്തുണയില്ലാതെ തന്നെയാണ് കര്‍ഷക സമരം ആരംഭിച്ചത്. സമരക്കാരുടെ ആര്‍ജ്ജവത്തൊടും ഉറച്ച നിലപാടുകളോടും രാജ്യത്തെ സംഘ്പരിവാര്‍ വിരുദ്ധ കക്ഷികള്‍കളെല്ലാം ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമം, ഇന്ധനവിലക്കയറ്റം, സ്വകാര്യവത്കരണം ഉള്‍പ്പെടെ ഫാസിസ്റ്റ് നയങ്ങള്‍ തുടരുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്കെല്ലാം ഐക്യത്തോടെ പോരാട്ടം നടത്താന്‍ കര്‍ഷകസമരം ഒരു മാതൃക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെറുവട്ടൂരില്‍ പ്രവര്‍ത്തനം ആരംഭിച്ച പീപ്പിള്‍സ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായം അദ്ധ്യക്ഷത വഹിച്ചു.
കേന്ദ്രകമ്മിറ്റി അംഗം ടി.എ.മുജീബ്റഹ്മാന്‍ , സെക്രട്ടറിയേറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ , ജില്ല വൈസ്പ്രസിഡന്റ് ലാലുജോസ് കാച്ചപ്പിള്ളി , മണ്ഡലം പ്രസിഡന്റ് സി.എം.കോയ , സെക്രട്ടറി ഷാഹുല്‍ ഹമീദ് , ട്രഷറര്‍ റ്റി.എം.അലി , റ്റി.എച്ച്.ഇബ്രാഹീം , സി.പി.സുബൈര്‍ , ഷിഹാബ് കുരുംബിനാംപാറ , അഷറഫ് ബാവ, കെ.എന്‍.സലാഹുദ്ദീന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.