Connect with us

Hi, what are you looking for?

NEWS

കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ :- അഡ്വ. ജയശങ്കര്‍

കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൊക്കോ കൃഷി ചെയ്ത്, വലിയ കാലതാമസം കൂടാതെ അത് വെട്ടിക്കളയേണ്ട അവസ്ഥയിലേക്കെത്തിയതുപോലെയുള്ള സാഹചര്യം ആണ് ഇന്ന് വിദ്യാഭ്യാസമേഖലയില്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികള്‍ പോലും കേരളത്തില്‍ നിന്ന് രക്ഷപെട്ട് പുറം രാജ്യങ്ങളിലേക്ക് പോകാന്‍ താത്പര്യം കാണിക്കുന്നതിന് പിന്നിലെന്തെന്ന് ഈ രംഗത്തുള്ളവരും ബന്ധപ്പെട്ട അധികാരികളും തിരിച്ചറിയാന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’ കാണുവാന്‍ ദിനം പ്രതി ആയിരങ്ങള്‍ ആണ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. അത്ഭുതവും ഒപ്പം ആകാംഷയും നിറഞ്ഞ മനസ്സുമായിട്ടാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ ഈ പ്രദര്‍ശനങ്ങള്‍ കണ്ട് മടങ്ങുന്നത്. ‘വജ്ര മേസ്’ ഡിസംബര്‍ 3 വരെ നീണ്ടു നില്‍ക്കും. നാളെ വെള്ളിയാഴ്ച വൈകിട്ട് ഗൗരി ലക്ഷ്മിയും സച്ചിന്‍ വാര്യരും ഒരുക്കുന്ന മ്യൂസിക് ബാന്‍ഡ് ആണ് കലാസന്ധ്യയില്‍ അരങ്ങേറുന്നത്.

You May Also Like

NEWS

കോതമംഗലം : എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂൺ 16) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി. കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ വച്ച് നടന്ന യോഗം ഐ.ജെ.യു ദേശീയ സമിതി അംഗം ജോഷി അറക്കൽ ഉദ്ഘാടനം ചെയ്തു.മേഖല...

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

NEWS

കോതമംഗലം :തലക്കോട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ തലക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,സംസ്ഥാനത്തെ...

NEWS

കോതമംഗലം: നിയമപരമല്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച നെല്ലിക്കുഴി നങ്ങേലിപ്പടിയിലുള്ള തമാം കുഴിമന്തി കട ആരോഗ്യ ശുചിത്വ പരിശോധനയെ തുടർന്ന് പൊതുജനാരോഗ്യ നിയമം 20 23 പ്രകാരംഅടച്ച് പൂട്ടി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ...

CRIME

പെരുമ്പാവൂർ: എക്സൈസ് പരിശോധനയിൽ പെരുമ്പാവൂർ ഫിഷ് മാർക്കറ്റ് ഷോപ്പിംഗ് മാളിന് മുൻവശത്തു നിന്ന് 9.588 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് ഡോങ്കൽ സബ് ഡിവിഷനിൽ ഡോങ്കിൽ തരഫ് പട്ടിനി...

CRIME

മുവാറ്റുപുഴ : ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ...

CRIME

മുവാറ്റുപുഴ: മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്....

NEWS

കോതമംഗലം: റിട്ട. അധ്യാപിക, കോട്ടപ്പടി ചേറങ്ങനാൽ കുഴിവേലിൽ എം. ജെ. മേരി(77) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി...

NEWS

പ്രൊഫസർ ബി ബിജു എം എ എന്‍ജിനീയറിങ് കോളേജിലെ ഡീൻ. കോതമംഗലം: കേരള സര്‍വകലാശാല എന്‍ജിനീയറിംഗ് വിഭാഗം ഡീന്‍ ആയി കോതമംഗലം എം എ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസർ ബി ബിജു നിയമിതനായി....

NEWS

കോതമംഗലം : പിടവൂർ സ്വദേശി അപൂർവ രോഗ ബാധിതനായ നിയാസിന്റെ ചികിത്സാ സഹായ നിധിയിലേക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും തുകകൾ കൈമാറി.ഇഞ്ചൂർ ടീം യങ് സ്റ്റാർസ് ക്ലബ്‌, പിടവൂർ സാധു സംരക്ഷണ സമിതി,സി...

NEWS

കോതമംഗലം: കാലവര്‍ഷം ശക്തിപ്രാപിച്ച് പെരിയാര്‍ കലങ്ങിയൊഴുകിയതും ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും മേഖലയില്‍ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. കനത്ത മഴയും ഇടുക്കിയിലെ കല്ലാര്‍കുട്ടി,...

error: Content is protected !!