നെല്ലിക്കുഴി: ചെറുവട്ടൂർ എം.എം കവലയിൽ താമസിക്കുന്ന കക്കാട്ട് നാസറിന്റെ മകൻ അൽത്താഫ് (20) മരണപ്പെട്ടു. ‘അക്യൂട്ട് മൈലോയിഡ് ലുക്കേമിയ’ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ ആന്റണി ജോൺ എംഎൽഎ ചെയർമാനായി അൽത്താഫ് ചികിത്സാ സഹായനിധി രൂപീകരിക്കുകയും ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് മജ്ജ മാറ്റിവെയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് വിധേയനായി വിശ്രമത്തിലായിരുന്നു അൽത്താഫ്. അതിനിടയിലാണ് രോഗം വീണ്ടും മൂർച്ഛിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയാണ് അൽത്താഫ്. ഖബറടക്കം ഇന്ന് വൈകിട്ട് ഏഴുമണിക്ക് ചെറുവട്ടൂർ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. സുധിയ(മാതാവ്)
ആഷിദ മോള്‍, ആഷ്ന മോള്‍ (സഹോദരങ്ങള്‍).
