കോതമംഗലം: ആം ആദ്മി പാർട്ടി കവളങ്ങാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 18 വാർഡുകളിൽ സംഘടിപ്പിച്ച ക്ഷേമ രാഷ്ട്ര വിളംബര ജാഥ നെല്ലിമറ്റത്ത് സമാപിച്ചു. പാർട്ടി കവളങ്ങാട് പഞ്ചായത്ത് സെക്രട്ടറി സി.കെ കുമാരൻ ജാഥാ ക്യാപ്റ്റനായിരുന്നു. കണ്ണാടിക്കോട് നിന്നും ആരംഭിച്ച ജാഥ പാർട്ടി നിയോജക മണ്ഡലം പ്രസിഡൻറ് ജിജോ പൗലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വക്താവ് ജോൺസൻ കറുകപിള്ളിൽ ജാഥക്യാപ്റ്റന് ഷാൾ അണിയിച്ചു.
ജാഥ ഫ്ലാഗ് ഒഫ് നിയോജകമണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ നിർവ്വഹിച്ചു. നിരവധി പ്രവർത്തകർ ജാഥയിൽ പങ്കെടുത്തു.
നെല്ലിമറ്റം ടൗണിൽ നടത്തിയ സമാപന സമ്മേളനത്തിൽ പാർട്ടി കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ലിൻസൺ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രിസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നവീൻ ജി നാദാമണി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ അരുൺ,
ഗോപിനാഥൻ, ലിൻസൺ തോമസ്, ഷാജഹാൻ, ഷോജി കണ്ണമ്പുഴ എന്നിവർ പ്രസംഗിച്ചു.