Connect with us

Hi, what are you looking for?

NEWS

കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിലെ നാലര കിലോമീറ്റർ നീന്തി കടന്ന് ഏഴ് വയസുകാരൻ

കോതമംഗലം: വേമ്പനാട്ട് കായൽ കൈകൾ ബന്ധിച്ച് നീന്തിക്കയറി കോതമംഗലം സ്വദേശിയായ ഏഴ് വയസുകാരൻ.വാരപ്പെട്ടി, പിടവൂർ തുരുത്തിക്കാട്ട് വീട്ടിൽ സന്ദീപ് ജി നായരുടെയും,അഞ്ജലിയുടെയും മകനും കോതമംഗലം മലയിൻകീഴ് ക്രിസ്തുജ്യോതി ഇൻറർനാഷണൽ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ സത്വിക് സന്ദീപ് ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ടാണ് കയ്യുകൾ ബന്ധിച്ച് നീന്തി കയറിയത് . ശനി രാവിലെ 8:40ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിൽ നിന്നും ആലപ്പുഴ ജില്ലയിലെ തവണകടവിലേക്ക് നീന്തിയാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കുന്നത്. ഇരുകൈകളും ബന്ധിച്ചു നീന്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് സത്വിക് സന്ദീപ്. കോതമംഗലം ഡോൾഫിൻ ക്ലബ്ബിലായിരുന്നു പരിശീലനം .
വൈക്കം മുനിസിപ്പൽ ചെയർപേഴ്സൺ പ്രീതാ രാജേഷ്,വൈസ് മുനിസിപ്പൽ ചെയർമാൻ പിടി സുഭാഷ്, കൗൺസിലർ ബിന്ദു ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ വൈക്കം ബീച്ചിൽ നിന്നും നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു. സാഹസിക യാത്ര വിജയകരമായി പൂർത്തിയാക്കി കൈകളിലെ ബന്ധനം അരൂർ എംഎൽഎ ദിലീമ ജോജോ അഴിച്ചുമാറ്റി .അനുമോദന സമ്മേളനം കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് ടി എസ് സുധീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. രജിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രശേഖരൻ നായർ, സ്കൂൾ പ്രിൻസിപ്പൽ ഫാ.ജിൻസ് പുളിക്കൽ എന്നിവർആശംസകൾ അറിയിച്ചു. ഒരു മണിക്കൂർ 35 മിനിറ്റ് നീണ്ടുനിന്ന സാഹസിക യാത്രയെ സ്വീകരിക്കുവാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

തിരുവനന്തപുരം : ആസൂത്രണ ബോർഡിലെ പരീക്ഷ അട്ടിമറിയിൽ പി എസ് സി ക്കെതിരെ ക്രൈംബ്രാഞ്ച്. 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താത്തത് ക്ലറിക്കൽ വീഴ്ച അല്ലെന്നും അതു ബോധപൂർവ്വമാണെന്നും ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടി....

CHUTTUVATTOM

തൊടുപുഴ: സെന്‍ട്രല്‍ കേരള സഹോദയയുടെ ആഭിമുഖ്യത്തില്‍ പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നാല് കാറ്റഗറികളിലായി നടന്ന മത്സരങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളിന് ഓവറോള്‍ കിരീടം. വാഴക്കുളം...

CHUTTUVATTOM

കോതമംഗലം:തട്ടേക്കാട് – കവളങ്ങാട് മേഖലയിൽ മനുഷ്യ–വന്യജീവി സംഘർഷം കുറക്കാൻ പാലമറ്റം കാളക്കടവ് മുതൽ നേര്യമംഗലം കൃഷിഫാം വരെ പെരിയാർ തീരത്ത് നിർമ്മിക്കുന്ന തൂക്കുസൗരോർജ വേലിയുടെ നിർമാണോദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. പെരിയാറിൽ...

NEWS

കോതമംഗലം: കോട്ടപ്പടി പുല്ലുവഴിച്ചാൽ കൊട്ടിശ്ശേരികുടിയിൽ അച്ചാമ്മ പൗലോസ് (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 1.30 ന് വടക്കുംഭാഗം സെന്റ് ജോർജ് ഹൊറേബ് പള്ളിയിൽ. പരേത തൃക്കാരിയൂർ പുലിമല കീളാച്ചിറങ്ങര കുടുംബാഗമാണ്. മക്കൾ: കുഞ്ഞമ്മ,...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നിന്ന് ആയക്കാട്, തൈക്കാവും പടി, ആയപ്പാറ, കോട്ടപ്പടി വഴി പ്ലാമുടിയ്ക്ക് പ്രിയദർശിനി ബസ് അനുവദിക്കണമെന്ന് കേരള കോൺഗ്രസ് (എം) കോട്ടപ്പടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു നീയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ കെഎസ്‌യു ആധിപത്യം തുടരുന്നതിൽ അഭിമാനം ഉണ്ടെന്ന് ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എംഎൽഎ. കോതമംഗലം താലൂക്കിലെ സ്കൂൾ കോളേജ് തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്‌യു പ്രവർത്തകർക്ക് അഭ്യുദയം എന്ന പേരിൽ...

CHUTTUVATTOM

  കോതമംഗലം: നാലേക്കറിൽ കൃഷിയുടെ വൈവിധ്യം, അന്യംനിന്ന ഇനങ്ങൾക്കും ഇടം നൽകി കോതമംഗലം സ്വദേശിനി റൂബി ടീച്ചർ. അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ചെങ്കിലും വിശ്രമജീവിതത്തിലേക്ക് മാറാതെ കൃഷിയുടെ വഴിയിലൂടെ മുന്നേറുകയാണ് റൂബി ടീച്ചർ. നാലേക്കർ...

CHUTTUVATTOM

തൊടുപുഴ: കലയുടെ വൈവിധ്യവും കൗമാരപ്രതിഭകളുടെ മികവും വിളിച്ചോതി പെരുമ്പിള്ളിച്ചിറ അല്‍ അസ്ഹര്‍ പബ്ലിക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ സ്‌കൂള്‍ കലോത്സവം സര്‍ഗധ്വനി 2026ന് ശനിയാഴ്ച സമാപനം. കഴിഞ്ഞ രണ്ടു ദിവസമായി...

CHUTTUVATTOM

മൂവാറ്റുപുഴ: അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തില്‍ ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘റൈസ് വിദ്യാഭ്യാസ പദ്ധതിയുടെ മൂവാറ്റുപുഴ – കോതമംഗലം മേഖലാതല പ്രവര്‍ത്തനാരംഭം ശനിയാഴ്ച. മൂവാറ്റുപുഴ വൈഎംസിഎ ഓഡിറ്റോറിയത്തില്‍ 10ന് നടക്കുന്ന...

NEWS

  മൂവാറ്റുപുഴ: എറണാകുളം റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം നവംബര്‍ 9,10 തിയതികളില്‍ മൂവാറ്റുപുഴയില്‍ നടക്കും. രജിസ്‌ട്രേഷന്‍ ഏഴിന് നടക്കും.സംഘാടക സമിതി യോഗം മൂവാറ്റുപുഴ നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ ഷഹന...

NEWS

കോതമംഗലം: പുതുപ്പാടി സീസണ്‍ പേപ്പര്‍ മില്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കോതമംഗലം ശോഭനപ്പടി മൂലയില്‍ എം.സി. ജോസഫ് (രാജു-65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോതമംഗലം സെന്റ്...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ടും, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രക്യാപിച്ചും കോണ്‍ഗ്രസ് കോതമംഗലം വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ്...

error: Content is protected !!