പുതുപ്പാടി: എല്ലാ മതസ്ഥരും സഹോദരി സഹോദരന്മാരാണെന്ന ബോധം കുട്ടികളില്‍ കുത്തിവയ്ക്കാന്‍ ഓരോ മതവിഭാഗങ്ങള്‍ക്കും കഴിയണമെന്ന് മുന്‍ ആരോഗ്യ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ ജീവകാരുണ്യ പദ്ധതികളുടെ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ.കെ ശൈലജ ടീച്ചര്‍. ഇടുക്കി എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് ജൂബിലി ഉദ്ഘാടനം ചെയ്തു. കോതമംഗലം എം എല്‍ എ ആന്റണി ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുനിസിപ്പല്‍ ചെയര്മാന് കെ.കെ ടോമി, എഫ് ഐ ടി. ചെയര്മാന് ആര് അനില്‍ കുമാര്‍,ഷെമീര്‍ പനയ്ക്കല്‍, സ്കൂള്‍ മാനേജര്‍ ഷെവ.പ്രസാദ് പി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ എ.സുനില്‍, മീരാ പ്രസാദ്, റെനി പി സൈമണ്‍, മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ പങ്കെടുത്തു.