പെരുമ്പാവൂര്‍: സ്കൂട്ടറിന്റെ സീറ്റിനിടയിലുള്ള ബോക്സില്‍ നിന്നും ഒരു ലക്ഷത്തി എഴുപതിനായിരം രൂപ മോഷ്ടിച്ച അസം മോറിഗാവ് തടികടപഥര്‍ സ്വദേശി മൊബിന് ആലം (23) പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായി. പെരുമ്പാവൂര്‍ പാത്തിപാലത്ത് ന്യൂ ഭാരത് കടയുടെ ഉടമയ്ക്കാണ് പണം നഷ്ടമായത്. രാത്രി പത്ത്മണിയോടെ കടയടച്ച് പണം സ്കൂട്ടറിന്റെ സീറ്റിന് ഇടയിലുള്ള ബോക്സില്‍ വച്ചു. തുടര്‍ന്ന് ഷട്ടര്‍ ഇട്ടശേഷം സ്കൂട്ടറില്‍ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം നോക്കിയപ്പോഴാന്ന് പണം മോഷണം പോയ കാര്യം അറിയുന്നത്. പോലീസ്
നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ പിടികൂടി. മോഷ്ടിച്ച പണവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഈ പണവുമായി നാട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് പോലീസിന്റെ വലയിലാക്കുന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ്.എം.തോമസ്, കെ.ജി.ദിനേഷ് കുമാര്‍, എ.എസ്.ഐ ജോഷി തോമസ്, സീനിയര്‍ സി.പി.ഒ അബ്ദുള്‍ മനാഫ്, സി.പി.ഒ കെ.എ.അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.