Connect with us

Hi, what are you looking for?

NEWS

വൃത്തിയുള്ള വാരപ്പെട്ടി: നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമായി

കോതമംഗലം:  മാലിന്യമുക്തം നവകേരളം വൃത്തിയുള്ള വാരപ്പെട്ടി എന്ന പരിപാടിയുടെ വിജയത്തിനായി ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യം സമ്പൂർണമായി വാതിൽപ്പടി വഴി ശേഖരിക്കുന്നതിന്റെയും 100% യൂസർ ഫീ ശേഖരണത്തിന്റെയും പ്രഖ്യാപനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ഹാരിത കർമ്മ സേനക്കുള്ള തിരിച്ചറിയൽ കാർഡ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി വിതരണം ചെയ്തു. ഇതിന്റെ ഭാഗമായി വൃക്ഷ തൈ നടീൽ, ഹരിതകർമ്മ സേനയെ ആദരിച്ചു കൊണ്ട് തിരിച്ചറിയൽ കാർഡ് വിതരണം, ബോട്ടിൽ ബൂത്ത് ഉദ്ഘാടനം എന്നിവ നിർവ്വഹിക്കപ്പെട്ടു.

മഹാത്മാ ഗാന്ധിയുടെ ആത്മ കഥ വായിച്ച് ആസ്വാദനക്കുറിപ്പ് എഴുതിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് കൊണ്ട് വൈസ്പ്രസിഡന്റ് ബിന്ദു ശശി സംസാരിച്ചു. ഗാന്ധിജി അനുസ്മരണ പ്രസംഗം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി എം പരീത് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം സെയ്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ ഷാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ, പഞ്ചായത്ത് അംഗങ്ങളായ പി പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി, പ്രിയ സന്തോഷ്, ശ്രീകല സി , പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, അസിസ്റ്റന്റ് സെക്രട്ടറി കെ കെ പ്രകാശ്, സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ് എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36 മത് എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മുൻ എംഎൽഎ ആൻ്റണി ജോൺ പ്രകാശന കർമ്മം നിർവഹിച്ചു. കെഎസ്ടിഎ സംസ്ഥാന...

NEWS

    കോതമംഗലം: വൈസ്മെൻസ് ഇന്റർനാഷണലിൽ ഡിസ്ട്രിക്റ്റ് ഗവർണർമാർക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ എൽമക്രോ ഇന്റർനാഷണൽ അവാർഡിന് 2025–26 പ്രവർത്തന വർഷത്തെ ഡിസ്ട്രിക്റ്റ് – 7 -ന്റെ ഗവർണറായിരുന്ന കോതമംഗലം ചേലാട് സ്വദേശി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയും ഫുട്ബോൾ പരിശീലകനുമായ ഹാരി ബെന്നി ചെട്ടിയാംകുടിയിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (എ.എഫ്.സി) ‘എ’ ലൈസൻസ് കരസ്ഥമാക്കി. ഇന്ത്യയിൽ എഎഫ്സി ‘എ’...

CHUTTUVATTOM

കോതമംഗലം: മുന്‍കൂട്ടി അറിയിച്ച് എത്തിയിട്ടും സന്ദര്‍ശകര്‍ക്ക് ഭൂതത്താന്‍കെട്ട് വനമേഖലയില്‍ പ്രവേശനാനുമതി നിഷേധിച്ചതായി പരാതി. ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്റ്‌സ് അസോസിയേഷനിലെ അംഗങ്ങള്‍ക്കാണ് ദുരനുഭവം. പ്രകൃതിസൗഹൃദ പഠനയാത്രയുടെ ഭാഗമായി ശനിയാഴ്ച ഭൂതത്താന്‍കെട്ടില്‍ എത്തിയ സംഘത്തിന് വനമേഖലയിലേക്ക്...

NEWS

  കോതമംഗലം: നഗരസഭക്ക് 50 കോടിയുടെ 369 പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു. ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് 6 കോടിയുടെയും, കളിസ്ഥലം വാങ്ങുന്നതിന് 2.8 കോടിയുടേയും, നഗരസഭാ ഓഫീസ് നവീകരണത്തിന്...

CHUTTUVATTOM

    കോതമംഗലം: കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന താലൂക്ക്‌ തല സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു.കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.കെ. ശിവൻ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജും, മുംബൈ നാഷണൽ അസോസിയേഷൻ ഫോർ അപ്ലിക്കേഷൻ ഓഫ്‌ റേഡിയോ ഐസോടോപ്സ് ആന്റ് റേഡിയേഷൻ ഇൻ ഇൻഡസ്ട്രി യുമായി ചേർന്ന് 19, 20 തിയതികളിൽ ദ്വിദിന ദേശീയ...

NEWS

      കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജീവിതത്തില്‍ ആര്‍ജിക്കേണ്ട വിവിധ ലഹരികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തി. അടിമാലി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍...

CHUTTUVATTOM

ശ​ബ​രി​മ​ല: വൃ​ശ്ചി​ക പു​ല​രി​യി​ൽ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​ന്നി​ധാ​നം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മേ​ൽ​ശാ​ന്ന​തി സു​ബ്ര​ഹ്മ​ണ്യ​ൻ ശ​ങ്ക​ര​ൻ ന​ന്പൂ​തി​രി ന​ട​തു​റ​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി ഇ.​ഡി.​പ്ര​സാ​ദ് ന​മ്പൂ​തി​രി...

CHUTTUVATTOM

    കോതമംഗലം: നെല്ലിക്കുഴി ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ചൊവ്വാഴ്ച മുതൽ (നവംബർ 17 മുതൽ ഡിസംബർ 27 വരെ ആചരിക്കും .മണ്ഡല മഹോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും രാവിലെ ആറിന്...

NEWS

  കോതമംഗലം: കോതമംഗലം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനും മൂന്നാറിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനുമായി ആലുമ്മാവ്–കുരൂർ റോഡ് നവീകരിച്ച് മിനി ബൈപ്പാസായി വികസിപ്പിക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നെല്ലിക്കുഴി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഷിബു തെക്കുംപുറം...

CRIME

  പെരുമ്പാവൂര്‍:പെരുമ്പാവൂരില്‍ പോക്സോ കേസ് അതിജീവിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അറക്കപ്പടി സ്വദേശിയായ മുഹമ്മദ് അദ്‌നാനാണ് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഒന്നാം...

error: Content is protected !!