Connect with us

Hi, what are you looking for?

NEWS

കൈകള്‍ ബന്ധിച്ച് ഏഴ് കിലോമീറ്റര്‍ വേമ്പനാട്ട് കായല്‍ നീന്തിക്കടന്ന് 10 വയസുകാരി

പെരുമ്പാവൂര്‍: കൈകള്‍ ബന്ധിച്ച് ഏഴ് കിലോമീറ്റര്‍ വേമ്പനാട്ട് കായല്‍ നീന്തികടന്ന് 10 വയസുകാരി വൈഗ സുമേഷ്. കുറുപ്പംപടി രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകളും പെരുമ്പാവൂര്‍ വിമല സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുമായ വൈഗ 1.4 മണിക്കൂര്‍കൊണ്ടാണ് നീന്തിക്കടന്നത്. ശനിയാഴ്ച രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവില്‍നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്റര്‍ നീന്തിയാണ് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റിക്കാര്‍ഡ്സില്‍ ഇടംപിടിച്ചിരിക്കുന്നത്.

കൈകള്‍ ബന്ധിച്ച് ഏഴു കിലോമീറ്റര്‍ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ഏറ്റവും വേഗത്തില്‍ ചെയ്ത വ്യക്തിയും ആദ്യത്തെ പെണ്‍കുട്ടിയും വൈഗയാണ്. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബിലെ പരിശീലകന്‍ ബിജു തങ്കപ്പനാണ് പരിശീലനം നല്‍കിയത്. അനുമോദന സമ്മേളനം വിമല സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സീനിറോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എം.പി. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.

 

You May Also Like

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ഓണത്തോടനുബന്ധിച്ചുള്ള സബ്‌സിഡി സാധനങ്ങളുടെ ഓണവിപണിയുടെ ഉദ്ഘാടനം നടത്തി. ഹകരണ സംഘം അസി. രജിസ്ട്രാര്‍ ജോജി ജോസ് ഉദ്ഘാടനംനിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.വറുഗീസ് മാണി,...

CHUTTUVATTOM

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ 2020 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ‘അധ്യായ ’26’ സംഘടിപ്പിച്ചു. അക്കാദമിക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് മെമ്മോറിയല്‍ ഹാളില്‍...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എആര്‍ മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി അംഗം ഗോപാലന്‍ വെണ്ടുവഴി. വൃദ്ധര്‍, രോഗികള്‍, വിധവകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള ഉപഭോക്തൃ...

CHUTTUVATTOM

കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. എന്റെ നാട്...

CHUTTUVATTOM

കോതമംഗലം: അധ്യാപനത്തോടൊപ്പം കൃഷിയെയും സ്നേഹിച്ച് അജിമോന്‍. എറണാകുളം എസ്ആര്‍വി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിസ്റ്ററി അധ്യാപകനായ അജിമോന്‍ പൗലോസ് കോതമംഗലം കോഴിപ്പിള്ളി ഇലവംകുടി കുടുംബാംഗമാണ്. തന്റെ 45 സെന്റ് കൃഷിയിടത്തില്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ കുടുങ്ങിയ പൂച്ചയെ അഗ്നി രക്ഷാ സേന രക്ഷപെടുത്തി. കോതമംഗലം റോട്ടറി ക്ലബ്ബ് ഓഡിറ്റോറിയത്തിൻ്റെ കമാനത്തിന് മുകളിൽ ഇന്ന് രാവിലെയാണ് പൂച്ചയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം...

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

error: Content is protected !!