കോതമംഗലം: തൃക്കാരിയൂർ പനാമ കവലയിൽ ദേവസ്വം ബോർഡ് ഹൈസ്കൂളിന് സമീപത്തായി അപകട ഭീഷണി ഉയർത്തി കൂറ്റൻ ആൽമരം. ആയക്കാട് പിണ്ടിമന റൂട്ടിൽ പനാമ കവലക്ക് സമീപത്ത് പാതയോരത്തായാണ് ആൽ മരം റോഡിലേക്ക് ചെരിഞ്ഞ് ഏത് നിമിഷവും നിലപൊത്തും വിധം അപകടകരമായി നിൽക്കുന്നത്. നിരവധി വാഹനങ്ങളും കാൽനടയാത്രീകരുമുൾപ്പടെ ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന തിരക്കേറിയ റോഡാണിത്. കാറ്റിൽ മരം മറിഞ്ഞ് വാഹനങ്ങൾക്ക് മേൽ പതിച്ചാൽ ദുരന്ത സാധ്യതയേറെയാണ്.
ദുർബലാവസ്ഥയിൽ റോഡിലേക്ക് മറിഞ്ഞ് നിൽക്കുന്ന മരം വെട്ടി നീക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ ശോഭ രാധാകൃഷ്ണൻ പല തവണ അധികാരികൾക്ക് പരാതി നൽകിയില്ലെങ്കിലും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. ആൽമരത്തിന് ആവശ്യക്കാരില്ലാത്തതിനാലാൽ കച്ചവവടക്കാരെത്താത്തതിനാലാണ് വെട്ടിനീക്കാൻ കാലതാമസമെടുക്കുന്നതെന്നാണ് പൊതുമരാമത്ത് വിഭാഗത്തിൻ്റെ വിശദീകരണം. മഴക്കാലം ശക്തി പ്രാപിക്കുന്നതിനും,സ്കൂളുകൾ തുറക്കുന്നതിനും മുമ്പേ മരം വെട്ടി നീക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് പഞ്ചായത്തംഗവും നാട്ടുകാരും.