കോതമംഗലം : കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ലോക്ക്ഡൗണിൽ ദുരിതം അനുഭവിക്കുന്ന രോഗികൾക്ക് കെ പി സി സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ മരുന്നു വിതരണം ചെയ്യുന്ന പരിപാടി അദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയുന്നത്. ആ പോസ്റ്റ് കണ്ടപ്പോഴാണ് വാടാട്ടുപറ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോയ് ഇ സി നാട്ടുക്കാരി കൂടിയായ കോതമംഗലം സ്വദേശിയായ കിഡ്നി രോഗിയുടെ കാര്യം പോസ്റ്റിനടിയിൽ കമന്റ് ചെയ്യുന്നത്. ബധിരരും മൂകരുമായ അവർക്ക് രണ്ട് പെൺകുട്ടികളാണെന്ന സാഹചര്യം കൂടി അറിയിക്കുകയുണ്ടായി.
കമന്റ് കണ്ട പ്രിയപ്പെട്ട വാഴക്കൻ അദേഹത്തെ വിളിക്കുകയും കാര്യങ്ങൾ തിരക്കുകയും ചെയ്തു. മൂവാറ്റുപുഴയിലും, കോതമംഗലത്തും ലഭിക്കാത്ത മരുന്നു കോട്ടയത്ത് നിന്നും വാങ്ങി നെൽകാമെന്ന് ഉറപ്പ് നെല്കിയിരിക്കുകയാണ്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി എബ്രഹാം വഴി രോഗിക്ക് നാളെ മരുന്നു കൈമാറാനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. ഫേസ്ബുക്ക് കമന്റ് ശ്രദ്ധിക്കുകയും ഉടനെ തന്നെ അദേഹത്തെ ബന്ധപ്പെട്ടു കൊണ്ട് പാവപ്പെട്ട, നിർധനരായ രോഗിക്ക് കൈത്താങ്ങായി മാറുവാൻ ശ്രമിക്കുകയായിരുന്നു ജോസഫ് വാഴയ്ക്കൻ.