കോതമംഗലം : ഭാരതീയ ജനതാ പാർട്ടി കോതമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിലെ വിവിധ SC/ ST കോളനികളിൽ നമോ പലവജ്ഞന കിറ്റുകൾ വിതരണം നടത്തി. മണ്ഡലത്തിലും പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ നടന്ന നമോ കിറ്റുകളുടെ വിതരണങ്ങളിൽ ജില്ലാ ഭാരവാഹികളായ പി .പി സജീവ്, ഇറ്റി നടരാജൻ, മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ, മണ്ഡലം ജനറൽ സെക്രട്ടറി പി.വി വിനോദ് കുമാർ, വി എസ് സുമേഷ്, ട്രഷറാർ അനിൽ ഞാളുമഠം, വൈസ് പ്രസിഡൻറ് സജീവ് മലയൻകീഴ്, അയിരൂർ ശശീന്ദ്രൻ, സെക്രട്ടറി കെ.കെ സുചീന്ദ്രൻ, ജയൻ കെ നാരായണൻ, വിവിധ പഞ്ചായത്തുകളിലെ പ്രസിഡൻറ് മാർ ജനറൽ സെക്രട്ടറിമാർ മോർച്ചകളുടെ മണ്ഡലം പ്രസിഡന്റ്മാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന നമോ കിറ്റ് വിതരണത്തിൽ പങ്കടുത്തു.