കോതമംഗലം : റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ ഹാൻഡ് വാഷ്, മാസ്ക് എന്നിവ നല്കി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസ് ,മാതിരപ്പിള്ളി ആയുർവേദ ആശുപത്രി ,കുട്ടംപുഴ പോലിസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലും വിതരണം ചെയ്തു.
റെഡ് ക്രോസ് കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.യു അഞ്ജലി ക്ക് നല്കി ഉദ്ഘാടനം ചെയ്തു.റെഡ്ക്രോസ് താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, ട്രഷറർ പി വി.എൽദോ എന്നിവർ നേതൃത്വം നല്കി.