കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ, ഇതര സംസ്ഥാനങ്ങൾ, വിവിധ ജില്ലകൾ, രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റി കളിലായി നിരീക്ഷണത്തിൽ കഴിയുന്നത് ഇന്നത്തെ ( 17/04/20) കണക്ക് പ്രകാരം 631 പേർ ആണെന്ന് ആൻറണി ജോൺ MLA അറിയിച്ചു. ആകെ 1756 പേർ നിരീക്ഷണത്തിലുണ്ടായിരുന്നതിൽ 1125 പേർ നിരീക്ഷണം പൂർത്തിയാക്കിയതായും MLA പറഞ്ഞു.
പല്ലാരിമംഗലം പഞ്ചായത്തിൽ ആകെ 145 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത് ഇതിൽ 102 പേർ നിരീക്ഷണം പൂർത്തി ആക്കി 43 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.ഇവിടെ വിദേശത്ത് നിന്നെത്തിയ കോവിഡ് 19 സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്ന വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ വീട്ടിലേക്ക് മടങ്ങി ഇദ്ദേഹം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
വാരപ്പെട്ടി പഞ്ചായത്തിൽ ആകെ 193 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് 135പേർ നിരീക്ഷണം പൂർത്തി 58 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. നെല്ലിക്കുഴി പഞ്ചായത്തിൽ 357പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് 248 പേർ നിരീക്ഷണം പൂർത്തിയാക്കി ഇനി 109 പേരാണ് നിരീക്ഷണത്തിലുള്ളത്, ഇവിടെ മഹാരാഷ്ട്രയിൽ നിന്നുമെത്തിയ ട്രക്ക് ഡ്രൈവർ വീട്ടിലെ അസൗകര്യം മൂലം ചെറുവട്ടൂർ ആയൂർവേദ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
കോട്ടപ്പടി പഞ്ചായത്തിൽ 178പേരാണു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ 88 പേർ നിരീക്ഷണം പൂർത്തീകരിച്ചു, നിലവിൽ ഇവിടെ 90 പേരാണ് നിരീക്ഷണത്തിലുള്ളത്. പിണ്ടി മന പഞ്ചായത്തിൽ 185 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്, ഇതിൽ 102പേർ നിരീക്ഷണം പൂർത്തിയാക്കി നിലവിൽ 83 പേരാണുള്ളത്. കീരംപാറ പഞ്ചായത്തിൽ 151 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ 101 നിരീക്ഷണം പൂർത്തിയാക്കി ഇനി 50 പേരാണ് നിരീക്ഷണത്തിലുള്ളത്.
കുട്ടമ്പുഴ പഞ്ചായത്തിൽ 115 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു 78 പേർ നിരീക്ഷണം പൂർത്തിയാക്കി, ഇനി 37 പേർ നിരീക്ഷണത്തിലുണ്ട്. കവളങ്ങാട് പഞ്ചായത്തിൽ 170പേർ നിരീക്ഷണത്തിലുണ്ടായിരുന്നു ഇതിൽ 106 പേർ നിരീക്ഷണം പൂർത്തിയാക്കി ,ഇപ്പോൾ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. കോതമംഗലം മുൻസിപ്പാലിറ്റിയിൽ 262 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് ഇതിൽ 165 നിരീക്ഷണം പൂർത്തിയാക്കി,97 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്, ഇത്തരത്തിൽ 631 പേരാണ് മണ്ഡലത്തിൽ നിരീക്ഷണത്തിൽ തുടരുന്നതെന്നും MLA അറിയിച്ചു.