കോതമംഗലം: തങ്കളം ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ ഏഴാമത് പ്രതിഷ്ഠാ മഹോത്സവം നാളെ (22/3/2020) ആരംഭിക്കുകയാണ്. കൊറോള വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും നിർദ്ദേശങ്ങൾ മാനിച്ച് ക്ഷേത്ര ചടങ്ങുകൾ മാത്രം നടത്തുവാൻ നിശ്ചയിച്ചിരിക്കുകയാണ്. 20 പേരിൽ കൂടുതൽ കുട്ടംകുടരുത് എന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ഈ ദിവസങ്ങളിൽ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് കൂട്ടായി എത്തിച്ചേരരുത് എന്ന് അറിയിക്കുന്നു.