Connect with us

Hi, what are you looking for?

CHUTTUVATTOM

മീഡിയാവൺ, ഏഷ്യാനെറ്റ് ചാനൽ വിലക്ക് കാടത്തം: എച്ച്.എം.എസ്.ട്രേഡ് യൂണിയൻ

കോതമംഗലം: ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് യഥാർത്ഥ വസ്തുതകൾ സത്യസന്ധമായി ജനങ്ങളിലെത്തിച്ച ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളെ നിരോധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ മനോജ് ഗോപി പറഞ്ഞു. ഡൽഹിയിൽ പൗരത്വ ബില്ലിനെതിരായി നടന്ന സമരത്തിലേക്ക് അക്രമം അഴിച്ച് വിട്ട് ഭീകരത സൃഷ്ടിച്ച നടപടി സത്യമായ സംഭവങ്ങളായിരുന്നു എന്നുള്ളത് സംഘപരിവാർ സർക്കാരിനെ അസ്വസ്ഥരാക്കിയതാവാം ഈ ചാനലുകൾക്കെതിരെ ഇല്ലാത്ത ആരോപണത്തിലൂടെ നടപടി സ്വീകരിച്ചത്.

യഥാർത്ഥത്തിൽ ശബരിമല പ്രക്ഷോഭത്തിൽ ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കാൻ കേരളത്തിലെ സംഘപരിവാർ നിയന്ത്രണത്തിലുള്ള ചാനൽ നിരവധി കള്ള പ്രചാരണങ്ങൾ നടത്തിയത് ജനങ്ങൾ മറന്നിട്ടില്ല. കേന്ദ്ര സർക്കാർ ആദ്യം ഈ ചാനലിനെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാവുക. മാധ്യമ സ്വാദന്ത്ര്യം നിക്ഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എച്ച്.എം.എസ്.സംസ്ഥാന ഉപാദ്ധ്യക്ഷൻ മനോജ് ഗോപി ശക്തമായി പ്രതിക്ഷേധിച്ചു.

You May Also Like

error: Content is protected !!