ഡൽഹി : കേരളത്തിൽ നിന്നുള്ള നാല് എംപിമാർ അടക്കം ഏഴ് കോൺഗ്രസ് അംഗങ്ങളെ സസ്പെൻഡ് ചെയ്ത് ലോക്സഭാ സ്പീക്കർ. ടി.എൻപ്രതാപൻ, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, മണിക്കം ടാഗൂർ, ഗൗരവ് ഗൊഗോയ്, ഗുർജിത് സിംഗ് എന്നിവർക്കാണ് സസ്പെൻഷൻ. ദില്ലി കലാപത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ കനത്ത പ്രതിഷേധത്തിലാണ്. സഭയിൽ അനാവശ്യമായി ബഹളമുണ്ടാക്കി എന്ന് വിഷയത്തിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി. ഈ സമ്മേളന കാലത്തേക്കാണ് സസ്പെൻഷൻ.
You must be logged in to post a comment Login