കോതമംഗലം: വിശുദ്ധ മാർ തോമാ ചെറിയ പള്ളിയുടെ കീഴിൽ നെല്ലിമറ്റത്ത് പ്രവർത്തിക്കുന്ന എംബിറ്റ്സ് എൻജിനീയറിങ് കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും മാരത്തണും സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായുള്ള നാളത്തെ കേരളം ലഹരി വിമുക്ത നവകേരളം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. നെല്ലിമറ്റം മുതൽ കോളജ് വരെ ആയിരുന്നു മാരത്തൺ. ബോധവൽക്കരണ മാരത്തൺ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. ടി.എം. കാസിമും കോളജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രഫസർ ജോണി ജോസഫും സംയുക്തമായി നിർവഹിച്ചു. ഇലക്ട്രിക്കൽ വിഭാഗം മേധാവി പ്രഫ. ഏലിയാസ് എം.വി സംബന്ധിച്ചു.
മാരത്തണിന്റെ ഭാഗമായി നടന്ന ബോധവൽക്കരണ ക്ലാസ്സിന് എക്സൈസ് പ്രിവൻഷൻ ഓഫീസർ ശ്രീ. ബാലകൃഷ്ണൻ നായർ നേതൃത്വം നൽകി. പരിപാടിയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. കോളജ് എൻഎസ്എസ്. പ്രോഗ്രാം ഓഫീസർമാരയ ഷിജു രാമചന്ദ്രൻ, ബേസിൽ എൽദോസ്, നീനു അന്ന മാത്യൂ, എൽസ വോളന്റിയർ സെക്രട്ടറിമാരായ ആഷിക് ഷാലിൻ, നിർമ്മൽ ദാസ്, അനു പോളി, വീണ വിജയൻ എന്നിവർ നേതൃത്വം നൽകി.
You must be logged in to post a comment Login