കോതമംഗലം: കോതമംഗലം അഗ്നിശമന നിലയത്തിലെ രണ്ട് ഫയർമാൻമാർക്ക് സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലിന് അർഹരായി. മുഖ്യമന്ത്രിയുടെ ഫയർ ആൻഡ് റെസ്ക്യൂ സെർവീസ്സ് മെഡലാണ് കേരള പിറവി ദിനമായ നവംബർ ഒന്നാം തീയതി മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തത്. പത്തു ഫയർ ഫോഴ്സ് ജീവനക്കാരാണ് മെഡലിന് അർഹരായത്. എറണാകുളം ഫയർഫോഴ്സ് ഡിവിഷനിലെ മൂന്ന് പേരിൽ , രണ്ട് പേർ കോതമംഗലം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. പി.എം. റഷീദ്, സിദ്ദിഖ് ഇസ്മായിൽ എന്നി രണ്ട് ഫയർമാൻമാർക്കാണ് അവാർഡ് ലഭിച്ചത്. എറണാകുളം ഡിവിഷൻ സ്ക്യൂബാ ഡൈവിംഗ് ടീംമിലെ മികച്ച ഡൈവേഴ്സ് എന്ന അംഗീകാരവും ഇരുവർക്കും ലഭിച്ചിട്ടുണ്ട്.
You must be logged in to post a comment Login