കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ഉന്നതിയിൽ ആണ്‍ സുഹൃത്തിൻ്റെ മരണത്തെ തുടര്‍ന്ന് 19 കാരി ജീവനൊടുക്കി. എളംബ്ലാശ്ശേരി ഊരില്‍ പരേതയായ ലക്ഷ്മിയുടെ മകള്‍ അമൃതയെ (19) ആണ് വീടിന് അര കിലോമീറ്റര്‍ മാറി മറ്റൊരു പുരയിടത്തിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച അമൃതയെ കാണായതിന് കുട്ടമ്പുഴ പോലീസില്‍ ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. തിരച്ചിലിനൊടുവില്‍ ഇന്നലെ (വ്യാഴാഴ്ച) രാവിലെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ഉന്നതിയിൽതന്നെയുള്ള അമൃതയുടെ സുഹൃത്ത് വിജയ് വാസു (20) കുടുംബപ്രശ്‌നത്തെ തുടർന്ന് ചൊവ്വാഴ്ച വീട്ടിനുള്ളില്‍ ജീവനൊടുക്കിയിരുന്നു. സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിലുള്ള മനോവിഷമമാണ് അമൃത ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ മരണശേഷം മുത്തശ്ശി ദേവയാനിയുടെ സംരക്ഷണത്തിലായിരുന്നു അമൃത. സഹോദരന്‍: വിജയ്.
മരിച്ച വിജയിന്റെ അച്ഛന്‍: വാസു. അമ്മ ശാരദ. സഹോദരങ്ങള്‍ ബിബുമോന്‍, ബിനീഷ്, വിനീത്. വിജയിന്റെ സംസ്‌കാരം നടത്തി. അമൃതയുടെ സംസ്‌കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് 12ന് ഊരിലെ ശ്മശാനത്തില്‍.



















































