Connect with us

Hi, what are you looking for?

CHUTTUVATTOM

ബിഎല്‍എം ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് സാമ്പത്തിക തട്ടിപ്പ് കേസെടുത്തു

 

കോതമംഗലം:ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനെതിരെ കോതമംഗലത്ത് മുൻ ജീവനക്കാരിയുടെ പരാതിയിൽ പൊലിസ് കേസെടുത്തു.

ബി.എല്‍.എം. ഹൗസിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെ സാമ്പത്തീക തട്ടിപ്പ് കേസില്‍ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. നിക്ഷേപകരുടെ പണം സ്വകാര്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പിന്‍വലിക്കുകയും ചെയ്തുവെന്നതായിരുന്നു പരാതി. ഈ അറസ്റ്റിന് പിന്നാലെയാണ് കോതമംഗലം പോലിസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബി.എല്‍.എമ്മിന്‍റെ മുന്‍ ജീവനക്കാരിയായ സോണിയ സെബാസ്റ്റ്യന്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഒന്നര കോടിയിിലധികം രൂപ കബളിപ്പിച്ചെടുത്തെന്നാണ് പരാതി.പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയശേഷം ആവശ്യമെങ്കില്‍ പ്രേംകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലിസിന്‍റെ തീരുമാനം.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള സാധ്യതയുമുണ്ട്. സോണിയ സെബാസ്റ്റ്യനെതിരെ ബി.എല്‍.എമ്മിന്‍റെ പരാതി പ്രകാരം നേരത്തെ കോതമംഗലം പോലിസ് കേസ്സെടുത്തിട്ടുമുണ്ട്. 35 ലക്ഷം രൂപ സ്ഥാപനത്തില്‍നിന്നും തട്ടിയെടുത്തുവെന്നായിരുന്നു ബി.എല്‍.എമ്മിന്‍റെ പരാതി.

You May Also Like

error: Content is protected !!