കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ , റോബോട്ടിക്സ് കം സ്‌റ്റെം ലാബിൻ്റെ ഉദ്ഘാടനം, യാക്കോബായ സുറിയാനി സഭയുടെ പെരുമ്പാവൂർ മേഖല മെത്രാപ്പോലിത്തയും എം എ കോളേജ് അസോസ്സിയേഷൻ ചെയർമാനുമായ ഡോ.മാത്യൂസ് മോർ അപ്രേം നിർവഹിച്ചു. സമസ്‌ത മേഖലകളിലും ടെക്നോളജി ആധിപത്യം പുലർത്തിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിൽ മനുഷ്യൻ ടെക്നോളജിയ്ക്ക് അടിമയായി മാറാതെ ടെക്നോളജിയെ മനുഷ്യൻ്റെ അടിമയാക്കി മാറ്റണമെന്ന് അദ്ദേഹം, തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ശാസ്‌ത്രസാങ്കേതിക രംഗത്തെ വളർച്ച ദൈവാനുഗ്രഹമായി കണ്ട് അതിൻ്റെ സാധ്യതകളെ പ്രയോജനപ്പെടുത്തണമെന്ന് അനിൽ ജോസഫ് (സി ഇ ഒ ഓഫ് റോബോ കിഡ്‌സ്, കൊച്ചി) പറഞ്ഞു .
റോബോ കിഡ്സ് സ്റ്റെം റോബോട്ടിക്സ് അവതരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ, വിദ്യാർത്ഥികൾ റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , 3ഡി പ്രിന്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച്, പേറ്റന്റ് നേടുന്നതിനായി അപേക്ഷിക്കാവുന്ന നൂതന ആശയങ്ങളും പ്രോജക്റ്റുകളും രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുന്നു.
ഉദ്ഘാടനച്ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ അനിതാ നായർ കെ. സ്വാഗതം ആശംസിച്ചു. ഡോ. എൽദോ പോൾ (അസിസ്റ്റൻ്റ് പ്രൊഫസർ, എം. എ. എഞ്ചി. കോളേജ് കോതമംഗലം) മുഖ്യപ്രഭാഷണം നടത്തി. നീൽ മിറ്റൽ നന്ദി രേഖപ്പെടുത്തി.




















































