Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്തമഴയിലും വ്യാപക നാശനഷ്ടം

കോതമംഗലം: കോതമംഗലത്ത് ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്തമഴയിലും വ്യാപക നാശ നഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. പിണ്ടിമന പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആയക്കാട്, വിഷ്ണു തമ്പാന്റെ വീട്ടിലേക്ക് സമീപത്തെ പറമ്പില്‍ നിന്ന കൂറ്റന്‍ ആഞ്ഞിലി മരം കടപുഴകി വീണ് സോളാര്‍ പാനലുകള്‍, വാട്ടര്‍ ടാങ്ക്, മേല്‍ക്കൂര എന്നിവ നശിച്ചു.ഇന്നലെ വൈകിട്ടുണ്ടായ കാറ്റില്‍ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചതെന്ന് വീട്ടുടമ വിഷ്ണു തമ്പാന്‍ പറഞ്ഞു.

ആയക്കാട്, പുല്ലാട്ട് സന്തോഷിന്റെ ഏക ഉപജീവനമാര്‍ഗമായ 25-ഓളം ജാതിയും, തെങ്ങ്, വാഴ എന്നിവ നശിച്ചു. പിണ്ടിമന പഞ്ചായത്തിന്റെ വിവിധയിടങ്ങളിലായി 15-ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വന്‍ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. 15-ഓളം വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് പിണ്ടിമന പഞ്ചായത്തില്‍ ഉണ്ടായിട്ടുള്ളത് .വന്‍ നാശനഷ്ടമാണ് പിണ്ടിമന പഞ്ചായത്തിലുണ്ടായതെന്നും, നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പിണ്ടിമന പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷൗക്കത്ത് അലി പറഞ്ഞു.

കുട്ടംപുഴ പഞ്ചായത്തില്‍ നൂറേക്കര്‍ മുതല്‍ പൂയംകുട്ടി വരെയുള്ള പ്രദേശത്താണ് കാറ്റ് നാശനഷ്ടം വരുത്തിയത്. കുറ്റിയാംചാല്‍ നെല്ലിക്കുന്നേല്‍ മാത്യൂസിന്റെ വീടിന് മുകളിലേക്ക് തേക്കും പ്ലാവും മറിഞ്ഞുവീണു. വീടിനോട് ചേര്‍ന്ന് സ്ഥാപിച്ചി രുന്ന കോണ്‍ക്രീറ്റ് കുടിവെള്ള സംഭരണി പൂര്‍ണമായും തകര്‍ന്നു. രണ്ട് ഷെഡ്ഡുകളും തകര്‍ന്നു. കുറ്റിയാംചാല്‍ സ്വദേശി ഐപ്പ്, മഹേഷ്, ലിജോ ജോസ്, കൂവപ്പാറ ഷിനാജ്, ബിനു, സണ്ണി, ആനക്കയം ജോര്‍ജ്, നൂറേക്കര്‍ വില്‍സണ്‍, ഷാജു, ജെസി സണ്ണി എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗിക നാശം ഉണ്ടായത്.

കോട്ടപ്പടി പഞ്ചായത്തില്‍ 6, 7, 8 വാര്‍ഡുകളിലായാണ് വീടുകള്‍ക്ക് നാശനഷ്ടം നേരിട്ടത്. കൃഷി നാശവും സംഭവിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ കാറ്റില്‍ കോതമംഗലത്ത് കോടികളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം കെ എസ് ആർ റ്റി സി ഡിപ്പോയിൽ 2 കോടി രൂപയുടെ ആധുനിക ബസ് ടെർമിനൽ നിർമ്മാണം.MLA ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ചാണ് ബസ്...

error: Content is protected !!