കോതമംഗലം: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോതമംഗലം വാടാട്ടുപാറ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. പുളിമൂടുംചാല്‍ മുതല്‍ കമ്പിലൈന്‍ വരെയുള്ള ഭാഗത്തെ അടിക്കാടാണ് വെട്ടിനീക്കിയത്. വനപാലകരുടെ സഹകരണവും ഉണ്ടായിരുന്നു.
ദൂരക്കാഴ്ച്ച ഉറപ്പുവരുത്താന്‍ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ വെട്ടിമാറ്റിയത് സൗകര്യമായി. കാടുവെട്ടാന്‍ എത്തിയവര്‍ക്ക് വനം വകുപ്പ് ഭക്ഷണം തയാറാക്കി നല്‍കി. വനം വകുപ്പ് ഇരുവശവും തെളിച്ചിരുന്നതിലും കൂടുതല്‍ വീതിയില്‍ അടിക്കാടുകളും കുറ്റിച്ചെടികളും ഇപ്പോള്‍ വെട്ടിമാറ്റിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചറുമ്മാരും റോഡിലെ നിരീക്ഷണം ശക്തമാക്കിയാല്‍ ഭയമില്ലാതെ സുരക്ഷിതമായി യാത്രചെയ്യാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.






















































