Connect with us

Hi, what are you looking for?

NEWS

എം. എ. കോളേജിന് അഭിമാനമായി മരിയ പീറ്റർ: നേടിയത് 1.3 കോടി രൂപയുടെ മേരി ക്യൂറി ഫെലോഷിപ്പ്

കോതമംഗലം :കഠിനാധ്വാനത്തിലൂടെ, യൂറോപ്യൻ യൂണിയൻ നൽകുന്ന പ്രശസ്തമായ “മേരി ക്യൂറി” ഫെലോഷിപ്പ് എന്ന സ്വപ്ന നേട്ടം കൈവരിച്ച സന്തോഷത്തിലാണ് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 2023- 25 ബാച്ച് എം എസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയായ മരിയ പീറ്റർ.1.3 കോടി രൂപയാണ് മരിയക്ക് ഗ്രാന്റായി ലഭിക്കുന്നത്.കൂടുതല്‍ അവസരങ്ങള്‍ക്കായി പരിശ്രമിക്കുക എന്ന ചിന്തയോടെയാണ് പെരുമ്പാവൂർ സ്വദേശിനി മരിയ 2023ൽ എം. എ. കോളേജിൽ എം. എസ് സി ക്ക് ചേർന്നതും ഇപ്പോൾ ലോകോത്തര ഗവേഷണ ഫെലോഷിപ്പിലേക്ക് എത്തപ്പെട്ടതും.

​2025-ൽ മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് എം.എസ്‌സി മാത്തമാറ്റിക്സ് പൂർത്തിയാക്കിയ മരിയക്ക്, സ്പെയിനിലെ പബ്ലിക് യൂണിവേഴ്സിറ്റി ഓഫ് നവാരയിൽ (യു പി എൻ എ) മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിലെ ഡോക്ടറൽ പ്രോഗ്രാമിലാണ് പ്രവേശനം ലഭിച്ചത്. ഗവേഷണ പഠന ത്തിനായി ജനുവരിയിലാണ് ഈ മിടുക്കി സ്പെയിനിലേക്ക് പറക്കുന്നത്.നാല് വർഷം ദൈർഘ്യമുള്ള ഈ ഡോക്ടറൽ പഠനത്തിന് സ്കോളർഷിപ്പായിട്ടാണ് 1.3 കോടി രൂപ ലഭിക്കുന്നത്.ഡിഗ്രി പഠനക്കാലത്തുതന്നെ ഗവേഷണം എന്ന ആഗ്രഹം മുളപൊട്ടിയിരുന്നുവെന്നും, അതുകൊണ്ടാണ് കൂടുതൽ പഠന അവസരങ്ങൾക്കായി കോതമംഗലം എം. എ. കോളേജിൽ പി. ജി ക്ക് ചേർന്നതെന്നും, അന്വേഷിക്കാനും കണ്ടെത്താനും പഠിക്കാനും എത്രയോ കാര്യങ്ങൾ ഇനിയും ബാക്കിയുണ്ടെന്നും മരിയ പറയുന്നു.

​എം. എ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിനോ സെബാസ്റ്റ്യൻ വി., ഡോ. രാജേഷ് കെ തുമ്പക്കര എന്നിവർ നൽകിയ ശുപാർശ കത്തിൽ, മരിയയുടെ ഉന്നതമായ ഗണിതശാസ്ത്ര അറിവിനെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നീ വിഷയങ്ങളിലെ ഗവേഷണ താത്പര്യത്തെയുമെല്ലാം പ്രശംസിക്കുന്നുണ്ട്. എം.എസ്‌സി പഠനകാലത്ത് മെഷീൻ ലേണിങ് സംബന്ധിച്ചുള്ള മരിയയുടെ പ്രോജക്ട്, കോർ ഗണിതശാസ്ത്ര ആശയങ്ങളെ ഗവേഷണത്തിന്റെ വിവിധ മേഖലകളുമായി ബന്ധിപ്പിക്കാനുള്ള കഴിവിൻ്റെ തെളിവായിരുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ആസ്പയർ സ്കോളർഷിപ്പിന് മരിയ
അർഹയായിട്ടുമുണ്ട്. ഇതിന്റെ ഭാഗമായി ആറ് മാസ ഇൻ്റേൺഷിപ്പ് പ്രോഗ്രാം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം അസ്സി. പ്രൊഫ. ഡോ. ലിനു പിന്റോയുടെ കീഴിലാണ് ചെയ്തത്.വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയ അനുഭവസമ്പത്തുള്ള അധ്യാപകരാൽ സമ്പന്നമായ എം. എ. കോളേജിലെ മത്താമറ്റിക്സ് വിഭാഗം മഹാത്മാഗാന്ധി സർവകലാശാലയുടെ റീജണൽ റിസർച്ച് സെന്റർ കൂടിയാണ്. വിവിധ അധ്യാപകരുടെ കീഴിൽ ഇവിടെ പതിനഞ്ചോളം റിസേർച്ച് സ്കോളേഴ്സ് അവരുടെ ഗവേഷണ പഠനം നടത്തുന്നു. മുൻകാലങ്ങളിലും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കു ഉപരിപഠനത്തിനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിൽ മാത്തമാറ്റിക്സ് വിഭാഗം എന്നും മുൻപന്തിയിൽ ഉണ്ടെന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനും, വകുപ്പ് മേധാവി ഡോ. ലത എസ് നായരും പറഞ്ഞു.

കൂവപ്പടി സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളൂപ്പേട്ട പി ഡി. പീറ്ററിന്റെയും,കറുകുറ്റി നൈപുണ്യ കോളേജ് അസ്സി. പ്രൊഫ. റോസ് ലാൻഡ് പീറ്ററിന്റെയും മൂന്നു മക്കളിൽ ഇളയമകളാണ് മരിയ.മൂത്ത സഹോദരി അന്ന പീറ്റർ അമേരിക്കയിൽ ഗവേഷക വിദ്യാർത്ഥിനിയാണ്. സഹോദരൻ മാത്യു, സി. എ കഴിഞ്ഞതിനു ശേഷം പെരുമ്പാവൂരിൽ ജോലിചെയ്യുന്നു.
മരിയയുടെ മികച്ച നേട്ടത്തിൽ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. ലത എസ് നായർ, മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദനങ്ങൾ നേരുകയും,ഡോക്ടറൽ പഠന യാത്രയിൽ കൂടുതൽ വിജയങ്ങൾ നേടാൻ മരിയക്ക് സാധിക്കട്ടെയെന്ന് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

 

You May Also Like

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: സീതാറാം യെച്ചുരി അനുസ്മരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനകീയ പാഠശാലയുടെ ജില്ലാ തല ഉദ്ഘാടനം നടത്തി. തൃക്കാരിയൂർ തടത്തി കവലയിൽ സിപിഎം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം നിർവഹിച്ചു. ഏരിയ കമ്മിറ്റി...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

error: Content is protected !!