Connect with us

Hi, what are you looking for?

NEWS

കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹംമുങ്ങിയെടുത്തു

കോതമംഗലം : കാളിയാർ പുഴയിൽഒഴുക്കിൽപെട്ട് കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം ഫയർ ഫോഴ്സ് ടീം മുങ്ങിയെടുത്തു. ശനിയാഴ്ച മൂന്നുമണിക്കാണ് ഒഴുക്കിൽപ്പെട്ട് കാണാതായ പോത്താനിക്കാട്കാലമ്പൂർ കൊയ്ക്കാട്ട് വീട്ടിൽ എൽദോസിൻ്റെ മകൻ സാം(16) മൃതദേഹം ആണ് കണ്ടെത്തിയത്. കാളിയാർ പുഴയിലെ പറമ്പൻചേരി ചെക് ഡാമിന് സമീപം ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. പത്താം ക്ലാസ് പരീക്ഷയെഴുതി റിസൾട്ട് കാത്തിരിക്കുന്ന സാം. ശക്തമായ മഴയിൽ ചെക്ക് ഡാം നിറഞ്ഞ് കവിഞ്ഞ് ഒഴുകിയിരുന്നു. ശ്യാമും സുഹൃത്തുക്കളായ മറ്റ് രണ്ട് പേരും ചേർന്നാണ് ചെക്ക് ഡാമിലെത്തിയത്. ചെക്ക് ഡാമിന് കുറുകെ മൂന്ന് പേരും ഒരുമിച്ച് നടന്നെങ്കിലും ശക്തമായ ഒഴുക്ക് ശ്യാമിൻ്റെ കാൽ വഴുതി താഴെക്ക് വീഴുകയായിരുന്നു.

തുടർന്ന് പോലീസ്, മുവാറ്റുപുഴ ഫയർഫോഴ്സ് ടീം കോതമംഗലം ഫയർ ഫോഴ്‌സ് ടീമും തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതും പ്രതികൂല കാലാവസ്ഥയും ശനിയാഴ്ച തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ സംഭവം അറിഞ്ഞയുടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് രാവിലെ ചെക്ക് ഡാമിനു താഴെ വലിയ കയത്തിൽ നിന്നും മുങ്ങിയെടുത്ത മൃതദേഹം കരക്കെത്തിച്ചു. മുവാറ്റുപുഴ താലൂക്കാശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഇടുക്കി എം.പി.ഡീൻ കുര്യാക്കോസ്, മാത്യു കുഴൽനാടൻ എം എൽ എ. എന്നിവർ ഇന്ന് സംഭവ സ്ഥലത്ത് എത്തിയിരുന്നു.

You May Also Like

NEWS

കോതമംഗലം: പെരിയാർവാലിയുടെ ഭൂമി കയ്യേറി റിസോർട്ട് ഉടമകൾ കനാൽ നിർമ്മാണം നടത്തിയതായി പരാതി.നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും മണ്ണെടുത്ത ഭാഗം നികത്താനും പെരിയാർവാലി അധികൃതർ നോട്ടീസ് നൽകി.കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാടിന് സമീപം പെരിയാറിന് ചേർന്ന്...

NEWS

കോതമംഗലം: മെയ് 5ലെ പന്തൽ കാത്തിരിക്കൂ… സത്യപ്രതിജ്ഞ യുഡിഎഫിൻ്റേതെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ്.സംസ്ഥാന രാഷ്ട്രീയത്തിൽ ആത്മവിശ്വാസം നിറച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവനകൾക്ക് മറുപടിയായാണ് മോൻസ് ഇക്കാര്യം പറഞ്ഞത്. കേരള കോൺഗ്രസ്...

News

കോതമംഗലം:നെല്ലിക്കുഴി യുഗദീപ്‌തി ഗ്രന്ഥശാല പ്രസിഡൻ്റായിരുന്ന പി.കെ. കുര്യാക്കോസിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാല ഏർപ്പെടുത്തിയ പി.കെ. കുര്യാക്കോസ് സ്‌മാരക പുരസ്കാരം വി.കെ. ദീപ എഴുതിയ ഭവിഷ്യതി എന്ന ചെറുകഥ സമാഹാരത്തിന്.25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും...

NEWS

കോതമംഗലം:കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ വിദ്യാർഥി നിതിൻ രാജിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകുക, ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി പീഠനം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് സംയുക്ത...

NEWS

കോതമംഗലം: കൊഴിപ്പിള്ളി പുഴയിൽ ചെളിയും മണലും അടിഞ്ഞ് കൂടി നികന്ന് പമ്പിംഗ് തടസ്സപ്പെടുന്നതിനാൽ കുടിവെള്ള വിതരണം പ്രതിസന്ധിയിൽ. കോതമംഗലത്ത് കുടിവെള്ള വിതരണം പ്രധാനമായും കൊഴിപ്പിള്ളി പുഴയിൽ നിന്ന് പമ്പ് ചെയ്ത് ശുദ്ധീകരിക്കുന്ന വെള്ളത്തെ...

NEWS

മൂവാറ്റുപുഴ: നഗരസഭ പരിധിയില്‍ നിരവധി പേരെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയോടെ വാഴപ്പിള്ളി ഐടിആര്‍ റോഡില്‍ വച്ചാണ് നായയെ പിടികൂടിയത്. പിടികൂടി നഗരസഭയിലേക്ക് എത്തിക്കുന്നതിനിടയില്‍ നായ ചത്തിരുന്നു....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളില്‍ വില്പനക്കെത്തിച്ച ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. കുട്ടമ്പുഴ ഞായപ്പിള്ളി സ്വദേശി ഷാജനാണ് 15 ലിറ്റര്‍ മദ്യവുമായി പൂയംകുട്ടിക്ക് സമീപം ബ്ലാവന കടവില്‍ നിന്ന് പിടിയിലായത്.മദ്യം...

CHUTTUVATTOM

കോതമംഗലം: സ്‌കൂള്‍ ഗ്രൗണ്ടിലെ വലയില്‍ കുരുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി. പിണ്ടിമന ടി.വി. ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പാമ്പിനെ കണ്ടത്. ഞായറാഴ്ച വൈകിട്ട് ഗ്രൗണ്ടില്‍ കളിക്കാനെത്തിയവരാണ് വിവരം സ്‌കൂള്‍ അധികൃതരെ...

CHUTTUVATTOM

കോതമംഗലം: ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാതല തെരഞ്ഞെടുപ്പ് അവലോകന യോഗം കുട്ടമ്പുഴയില്‍ നടന്നു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായി....

CRIME

പോത്താനിക്കാട്: പുളിന്താനത്ത് റോഡരികിലും ജലസ്രോതസുകളിലും രാത്രിയുടെ മറവില്‍ മാലിന്യം തള്ളുന്നതായി പരാതി. പോത്താനിക്കാട്പുളിന്താനം ഡീവിയേഷന്‍ റോഡില്‍ പുളിന്താനം പള്ളിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന മിനി സംഭരണകേന്ദ്രത്തിന്(എംസിഎഫിന്) ചുറ്റും മാലിന്യക്കൂമ്പാരമാണ്. ചാക്കില്‍ കെട്ടിയാണ് ഇവിടെ മാലിന്യം...

CHUTTUVATTOM

കോതമംഗലം: മണ്ണ് ഇടപാടുകാരില്‍ നിന്നും കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ നെല്ലിക്കുഴി പഞ്ചായത്ത് സെക്രട്ടറിക്കും സീനിയര്‍ ക്ലര്‍ക്കിനുമെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്ത് പഞ്ചായത്ത് കമ്മറ്റി. ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

CHUTTUVATTOM

കോതമംഗലം: കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ആന്തുലെ അലിയാര്‍ അധ്യക്ഷത വഹിച്ചു. യാത്രഅയപ്പ് സമ്മേളനം ജില്ലാ പ്രസിഡന്റ് എം.എ. എബി ഉദ്ഘാടനം...

error: Content is protected !!