Connect with us

Hi, what are you looking for?

NEWS

അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ

കോതമംഗലം: അന്തർസംസ്ഥാനമോഷ്ടാവ് പിടിയിൽ. കോതമംഗലം ഇരമല്ലൂർ , തേലക്കാട്ടിൽ വീട്ടിൽ ഷാജഹാൻ (നെല്ലിക്കുഴി ഷാജഹാൻ 49) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സംശയകരമായ സാഹചര്യത്തിൽ കണ്ട ഷാജഹാനെ പിടികൂടി സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്ത് ഉടനീളം ഉള്ള മോഷണം സമ്മതിച്ചത്. പ്രതിക്ക് മലപ്പുറം, പാലക്കട്‌, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ കേസുകൾ നിലവിൽ ഉണ്ട്.

കോങ്ങാട്, മഞ്ചേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലെ മോഷണകേസു‌കളിലെ പിടികിട്ടാപുള്ളിയാണ്. മലപ്പുറം ജില്ലയിൽ മോഷണങ്ങൾ നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. നിലവിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ ആണ് ഇയാളുടെ താമസം. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ബേസിൽ തോമസ് എസ് ഐ പി.സി ജയകുമാർ, സീനിയർ സിപിഓ ബിബിൽ മോഹൻ എന്നിവർ ഉണ്ടായിരുന്നു..

You May Also Like

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ കൊള്ളിക്കാട് ഭാഗത്ത് മാസങ്ങള്‍ക്കു മുമ്പ് നിലച്ച നിര്‍മാണം ഇനിയും പുനരാരംഭിക്കാനാകാതെ നീളുന്നു. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് നിര്‍മാണ സ്തംഭനം. സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുള്ള കോടതി ഇടപെടല്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍...

CRIME

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് ടൗണിലെ വ്യാപാരസ്ഥാപനത്തില്‍ വൈദ്യുതി വിതരണം തടസപ്പെടുത്തിയും സിസി ടിവി ക്യാമറ തിരിച്ചുവെച്ചും മോഷണശ്രമം. ഷട്ടറിന്റെ താഴ് തകര്‍ക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് മോഷ്ടാവ് പിന്മാറുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കോതമംഗലം...

NEWS

കോതമംഗലം: കാട്ടാനശല്യം രൂക്ഷമായ കീരംപാറ, കവളങ്ങാട് പഞ്ചായത്ത് അതിര്‍ത്തിപ്രദേശത്ത് ജനകീയ കൂട്ടായ്മയില്‍ സോളാര്‍ ഹാങ്ങിംഗ് ഫെന്‍സിംഗ് നിര്‍മിച്ച് മാതൃകയായി നാട്ടുകാര്‍. ഫെന്‍സിംഗ് സ്ഥാപിച്ച് മലയോര പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തിനും കൃഷികള്‍ക്കും സംരക്ഷണമൊരുക്കണമെന്ന ആവശ്യം...

ACCIDENT

കോതമംഗലം: വനത്തില്‍ ബീറ്റിന് (പെട്രോളിങ്ങിന് ) പോയ 2 വനിതാ ബിഎഫ്ഒ അടക്കം എട്ടംഗ വനപാലക സംഘം ഒരു രാത്രി വനത്തില്‍ കുടുങ്ങി. നേര്യമംഗലം ഫോറസ്റ്റ് റേയ്ഞ്ച് പരിധിയിലെ നീണ്ടപാറക്ക് സമീപം നഗരംപാറ...

CHUTTUVATTOM

കോതമംഗലം: എം.എ കോളേജിൽ സ്ട്രോങ്ങ് റൂമിന് സമീപത്തെ കമ്പ്യൂട്ടർ ലാബ് പരീക്ഷക്കായി തുറന്ന് നൽകണമെന്ന് കോളേജ് അധികൃതരുടെ ആവശ്യം യു.ഡി.എഫ് എതിർപ്പിനെ തുടർന്ന് നിരാകരിച്ചു.വെള്ളിയാഴ്ച്ച നടക്കേണ്ട യു.ജി,പി.ജി രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക് പരീക്ഷക്കായാണ്...

NEWS

കോതമംഗലം : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഭിക്ഷയാചിച്ച് അലഞ്ഞുനടന്നിരുന്ന അമ്മയെയും കുഞ്ഞിനെയും കോതമംഗലം പീസ് വാലിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ ഇവരെ പിങ്ക് പോലീസ് മഹിളാ മന്ദിരത്തില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ മാനസികനില തൃപ്തികരമല്ലാത്തതിനെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിനായി പുതിയ മന്ദിരം നിര്‍മ്മിക്കുന്നത് തടയാന്‍ പഞ്ചായത്ത് ഭരണം ഉപയോഗിച്ച് കോണ്‍ഗ്രസ് ശ്രമിക്കുന്നതായി എല്‍ഡിഎഫിന്റെ ആരോപണം. ഇതിനെതിരെ കുട്ടമ്പുഴയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. സിപിഐ ജില്ലാ...

CHUTTUVATTOM

കോതമംഗലം: വേനല്‍ച്ചൂടില്‍ പക്ഷികള്‍ക്ക് കൈത്താങ്ങായി കോതമംഗലത്ത് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വെള്ളക്കിണ്ണങ്ങള്‍ സ്ഥാപിച്ച് വനം വകുപ്പ് മാതൃകയായി. സംസ്ഥാനത്ത് ചൂട് കനക്കുമ്പോള്‍, മനുഷ്യര്‍ക്കൊപ്പം പക്ഷികളും ദുരിതത്തിലാണെന്ന് ഓര്‍മ്മിപ്പിക്കുന്ന ഒരു സ്‌നേഹപ്രവര്‍ത്തനമാണ് തട്ടേക്കാട് പക്ഷി സങ്കേതത്തില്‍...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പോലീസ് സർജൻഇല്ലെന്ന കാരണത്താൽ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ദൂരെ ആശുപത്രികളിൽ അയക്കേണ്ടി വരുന്നത് ബുദ്ധിമു ട്ടുണ്ടാക്കുകയാണ്. ഗോത്രവർഗ മേഖലകളിൽ നിന്നുൾപ്പെടെ അസുഖബാധിതരാകുന്നവർ യാത്രാമധ്യേ...

AGRICULTURE

കോതമംഗലം: കാറ്റ് വീണ്ടും നാശം വിതച്ചു. കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടിപഞ്ചായത്തുകളിൽ 3.155 ലക്ഷം രൂപയുടെ കൃഷിനാശം .തിങ്കളാഴ്ച വൈകുന്നേരം കോതമംഗലം ബ്ലോക്കിലെ കീരമ്പാറ, പോത്തനിക്കാട്, വാരപ്പെട്ടി എന്നീ പഞ്ചായത്തുകളിൽ മഴക്കൊപ്പമുണ്ടായ കാറ്റിൽ വ്യാപക...

NEWS

കോതമംഗലം: കീരംപാറ സെക്ഷനിൽ പതിവായുള്ള അപ്രഖ്യാപിത പവർകട്ട് മൂലം ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം താറുമാറാകുന്നതായി കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി. ഇടയ്ക്കിടെ വൈദ്യുതി നിലയ്ക്ക ന്നതിനാൽ തട്ടേക്കാട്, ഊഞ്ഞാപ്പാറ പമ്പ് ഹൗസുകളിൽ യഥാ...

error: Content is protected !!