Connect with us

Hi, what are you looking for?

NEWS

കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രൽ 725-ാംശിലാസ്ഥാപന വാർഷികം

കോതമംഗലം :കാരക്കുന്നം വി. മർത്തമറിയം യാക്കോബായ കത്തീഡ്രലിന്റെ 725-ാംശിലാസ്ഥാപനവും കുടുംബയൂണിറ്റുകളുടെ സംയുക്ത വാർഷികവും നടന്നു. അഭി.ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാ പ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. വികാരി റവ ഫാ ബേസിൽ എൻ ബേബി നറുക്കിയിൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പ്രോഗ്രാമിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നഗരസഭ ചെയർമാൻ ടോമി കെ കെ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനവും, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് ഡയാലിസിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനവും നിർവഹിച്ചു .

ചടങ്ങിൽ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ്, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കോതമംഗലം നഗരസഭ വാർഡ് കൗൺസിലർ അഡ്വ. സിജു അബ്രാഹം , സഭ മാനേജിംഗ് കമ്മിറ്റി അംഗം പി കെ അവറാച്ചൻ, കുടുംബയൂണിറ്റ് കോ-ഓർ ഡിനേറ്റർ കെ റ്റി മത്തായി കുഞ്ഞ്, ട്രസ്റ്റി എ വി യാക്കോബ് ആറ്റാച്ചേരിൽ, കുടുംബ യൂണിറ്റ് സെക്രട്ടറി പി വി തോമസ് , സെക്രട്ടറി ഏലിയാസ് സി യു, ജയ്സൺ വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു . സഹ വികാരി റവ. ഫാ. മാത്യൂസ് കുഴിവേലി പുറത്ത് സ്വാഗതവും, ട്രസ്റ്റി വി പി എൽദോസ് കൃതജ്ഞതയും രേഖപ്പെടുത്തി.

You May Also Like

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

CRIME

കോതമംഗലം: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ മോഷണം നടത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. അസ്സാം ചിരാങ്ങ് ബിജനി ബോക് ത്തോ റായ് (27), പെരുമ്പാവൂര്‍ മാവിന്‍ചുവട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് തിരുനെല്‍വേലി വാടക്കുപ്പനവടലി...

CHUTTUVATTOM

കോതമംഗലം: കാട്ടാന കുലുക്കി വീഴ്ത്തിയ ചക്ക വീണ് തകര്‍ന്ന വീട് തട്ടേക്കാട് പക്ഷിസങ്കേതം ജീവനക്കാര്‍ ഏറ്റെടുത്ത് മണിക്കൂര്‍ കള്‍ക്കുള്ളില്‍ കേടുപാടുകള്‍ നീക്കി പൂര്‍വ്വസ്ഥിതിയിലാക്കി നല്‍കി. ഇന്ന് പുലര്‍ച്ചെ 3 ഓടെ ഞായപ്പിള്ളി കാരിക്കോട്ടില്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ആഴ്ചകളായി ജനവാസമേഘലയിൽ പകലും നാശംവിതക്കുന്ന പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് ജില്ലാ കളക്ടർ നിർദ്ധേശിച്ചിട്ടും നടപടി ഇല്ല. ഇന്നലെ ഭൂതത്താൻകെട്ട് ഡാമിന് സമീപം ജനവാസ മേഘലയിൽ എത്തിയ പിടിയാന സമീപങ്ങളിലെ...

NEWS

കോതമംഗലം: വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും ആർട്ടിസ്റ്റുമായ ആർക്കിടെക്റ്റ് ആതിര ഹരികുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെറിറ്റ്ഡേ ആഘോഷം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ മെറീന സിഎംസി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി...

NEWS

കോതമംഗലം: വ്യവസായ-അക്കാദമിക് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഗവേഷണ, പരിശീലന, നൈപുണ്യ വികസന അവസരങ്ങള്‍ ഒരുക്കുന്നതിനുമായി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജും, കേരള ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡും...

error: Content is protected !!