Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം വിഎച്ച്എസ്സ്എസ്സിനെ സമ്പൂർണ്ണ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു

മാലിന്യ മുക്ത നവകേരളംമാലിന്യ മുക്ത നവകേരളം പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സുകൃതം ശുചിത്വം’ പദ്ധതിയിൽ മാതൃകാ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെ സമ്പൂർണ്ണ ഹരിത കാമ്പസായി കോതമംഗലം എംഎൽഎ ആന്റണി ജോൺ പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ് അധ്യക്ഷത വഹിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലാഓഫീസർ പി സി ഗീത, പദ്ധതി വിശദീകരണം നടത്തി.

വിവിധ കളർ കോഡിലുള്ള വേസ്റ്റ് ബിന്നുകൾ, ബയോ ബിന്നുകൾ എന്നിവയുടെ വിതരണം പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് നിർവഹിച്ചു. ബയോഗ്യാസ് പ്ലാന്റിന്റെ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മയിൽ നിർവഹിച്ചു. യോഗത്തിൽ സമ്പൂർണ്ണ ഹരിത ക്യാമ്പസ് ബോർഡ് അനാച്ഛാദനവും നടത്തി. ഹെഡ്‍മാസ്റ്റർ പി എൻ സജിമോൻ, സ്റ്റാഫ്സെക്രട്ടറി ബിജു കെ നായർ, പിടിഎ വൈസ് പ്രസിഡണ്ട് കെ എച്ച് മക്കാർ, ഇ കെ അബ്ദുറഹിമാൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോർജ് കെ തോമസ്, വൊക്കേഷൻ ഹയർസെക്കൻഡറി പ്രിൻസിപ്പൽ സുനിത രമേശ് എന്നിവർ സംസാരിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!