Connect with us

Hi, what are you looking for?

NEWS

പോലീസ് നടത്തിയ പ്രത്യേക പരിശോധനത്തിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ

 

കോതമംഗലം : ആലുവ റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പ്രത്യേക പരിശോധനത്തിൽ കണ്ടെത്തിയത് 855 ഗതാഗത നിയമലംഘനങ്ങൾ. റേഞ്ച് ഡി ഐ ജി തോംസൺ ജോസിൻ്റെ നിർദ്ദേശപ്രകാരം റൂറൽ ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യപിച്ച് വാഹനമോടിച്ചതിന് 194 പേർ പിടിയിലായി. ഇതിൽ 26 വലിയ വാഹനങ്ങളും, 168 മറ്റ് തരത്തിലുള്ള വാഹനങ്ങളും ഉൾപ്പെടും. അമിതവേഗതയിൽ വാഹനമോടിച്ച 37 ഡ്രൈവർമാർ പിടിയിലായി. അപകടകരമായി വാഹനമോടിച്ച 87 പേരെ പിടികൂടി. ഇതിൽ പതിമൂന്നെണ്ണം വലിയ വാഹനങ്ങൾ ഓടിച്ചവരാണ്. അനധികൃത പാർക്കിംഗിന് 383 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ 255 വലിയ വാഹനങ്ങളും 128 മറ്റ് വാഹനങ്ങളും ഉൾപ്പെടും. ലെയിൻ ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച 93 ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച 24 പേർ പിടിയിലായി. അമിതഭാരം കയറ്റിയ 35 വാഹനം കസ്റ്റഡിയിലെടുത്തു.

 

ആലുവ, മുനമ്പം, പെരുമ്പാവൂർ ,മുവാറ്റുപുഴ, പുത്തൻകുരിശ് സബ്ഡിവിഷനുകളിൽ പ്രത്യേക സംഘമായിട്ടായിരുന്നു പോലീസ് പരിശോധന. മൂവായിരത്തിലേറെ വാഹനങ്ങളാണ് ഒറ്റ ദിവസം പരിശോധിച്ചത്. പരിശോധന വരും ദിവസങ്ങളിലും തുടരും ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലത്ത് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി. ഇല്ലാത്തപക്ഷം കെഎസ്ആര്‍ടിസിയെ പോലെ തന്നെ പ്രൈവറ്റ് ബസുകളിലും സ്ത്രീകള്‍ക്ക് സീറോ ടിക്കറ്റ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്കില്‍ വനാതിര്‍ത്ഥി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പട്ടയഭൂമിയില്‍ നില്‍ക്കുന്ന തേക്കുമരങ്ങള്‍ മുറിക്കാന്‍ നിലവില്‍ അനുമതി നല്‍കണമെന്ന് ആര്‍എസ്പി നിയോജകമണ്ഡലം കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വന്യമൃഗങ്ങളുടെ ശല്യങ്ങളുടെ ശല്യം അനുഭവിക്കുന്ന ജനങ്ങളുടെ ജീവനും...

CHUTTUVATTOM

കോതമംഗലം: കെട്ടിട നിര്‍മാണ തൊഴിലാഴി യൂണിയന്‍ (സിഐടിയു) കോതമംഗലം ഏരിയ സമ്മേളനം നടത്തി. ടി.എം മീതിയന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനം ജില്ലാ പ്രസിഡന്റ് സി.കെ പരീത് ഉദ്ഘാടനം ചെയ്തു.സിഐടിയു ഏരിയ വൈസ്...

CHUTTUVATTOM

കോതമംഗലം: നാഷണൽ എക്സ് സർവ്വീസ്മെൻ കോ ഓർഡിനേഷൻ കമ്മിറ്റി കാർഗിൽ വിജയ ദിനം ആഘോഷിച്ചു. പാക്കിസ്ഥൻ സൈന്യത്തെ കീഴടക്കി ഇൻന്ത്യൻ സൈന്യം കാർഗിലിൽ 1999 ജൂലൈ 26 ന് വിജയക്കൊടി പാറിച്ചതിൻ്റ വീരസ്‌മരണയാണ്...

CHUTTUVATTOM

കോതമംഗലം: രാസവള വില വര്‍ധനവ് മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലാണെന്ന് കര്‍ഷക കോണ്‍ഗ്രസ്. കഴിഞ്ഞ ഒരുവര്‍ഷത്തിനുളളില്‍ മൂന്നു തവണയാണ് രാസവളത്തിന് വില കൂട്ടിയത്. വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ദുരിതത്തിലാണ്. വിലകയറ്റം കൂടി ആയപ്പോള്‍...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

CHUTTUVATTOM

കോതമംഗലം: മഴക്കുറവിനെ തുടര്‍ന്ന് പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ 12 എണ്ണവും അടച്ചു. മുന്‍കാലങ്ങളില്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ ഡാമിന്റെ 15 ഷട്ടറുകളും തുറന്നിടുന്നതാണ്. എന്നാല്‍ ഈ...

CHUTTUVATTOM

കോതമംഗലം: സ്വകാര്യ ബസ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഫെഡറേഷന്‍ നാളെ കോതമംഗലത്ത് ധര്‍ണ നടത്തും. രാവിലെ 10ന് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശരണ്യ...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന്‍ ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബൈക്കില്‍ യാത്രചെയ്യവേ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം കാട്ടാട്ടുകുളം മുണ്ടന്‍തൊട്ടിയില്‍ എം.എ രഘു (80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 12ന് അയ്യങ്കാവിലുള്ള വീട്ടുവളപ്പില്‍. ഭാര്യ: ഓമന കാലാമ്പൂര്‍ പടിഞ്ഞാറെചളയ്ക്കില്‍ കുടുംബാഗമാണ്. മക്കള്‍ : സോമന്‍, ഗീത, ഗിരീഷ്. മരുമക്കള്‍:...

NEWS

കോതമംഗലം: മാതിരപ്പിള്ളി ഉപ്പിടാംകുഴിയില്‍ ശിവന്‍ നായര്‍ (മണി – 80) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച 2ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ കാര്‍ത്ത്യായനി. മക്കള്‍: ബീന രാധാകൃഷ്ണന്‍ (മുനിസിപ്പല്‍ മുന്‍ കൗണ്‍സിലര്‍ ), ബിനു...

CHUTTUVATTOM

മൂവാറ്റുപുഴ: എട്ടുവയസുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന യുവതിയ്ക്കെതിരായ പരാതി വ്യാജമെന്ന് കണ്ടെത്തി മൂവാറ്റുപുഴ പോക്സോ കോടതി. 2021 ഏപ്രിൽ 15 മുതൽ മെയ് ഒന്നുവരെ ആൺകുട്ടിയെ യുവതി നിരന്തരമായി പീഡിപ്പിച്ചുവെന്ന് ഉരുളൻതണ്ണി സ്വദേശിനിയായ...

error: Content is protected !!