Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി 6.81കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കും : ആന്റണി ജോൺ എംഎൽഎ 

 

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കുന്നതിനായി 6.81 കോടി രൂപയുടെ 11 പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.(1) വടാട്ടുപാറ-പലവൻപടി മുതൽ ആനക്കയം വരെ 4 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി(2)ഇടമലയാർ ചെക്ക്പോസ്റ്റ് മുതൽ പലവൻപടി വരെ 2 .5 കിലോമീറ്റർ ഭൂഗർഭ കേബിൾ ഇടുന്ന പ്രവൃത്തി,(3)ഇടമലയാർ സബ് സ്റ്റേഷൻ മുതൽ ചെക്ക് പോസ്റ്റ് വരെ 1 . 5 കിലോമീറ്റർ UG കേബിൾ വലിക്കുന്ന പ്രവൃത്തി എന്നീ മൂന്നു പ്രവൃത്തികളും പൂർത്തിയാവുന്നതോടെ കുട്ടമ്പുഴ ഭാഗത്തേക്ക് ഇടമലയാർ സബ് സ്റ്റേഷനിൽ നിന്നും ഒരു പുതിയ 11 കെ വി ഫീഡർ ലഭിക്കുന്നതാണ് . ഇതുവഴി കോതമംഗലം സബ് സ്റ്റേഷനിൽ നിന്നുള്ള കീരംപാറ 11 കെ വി ഫീഡർ കീരംപാറ ഭാഗത്തേക്ക് മാത്രമായി ഉപയോഗപെടുത്തുവാൻ കഴിയും . ഇങ്ങനെ മേല്പറഞ്ഞ പ്രദേശങ്ങളിലെ വോൾടേജ് മെച്ചപ്പെടുത്തുന്നതിനും , വൈദ്യുതി മുടക്കം കുറക്കുന്നതിനുംസഹായകരമാവുന്നതുമാണ് .(4)വടാട്ടുപാറ അരീക്കസിറ്റി ജംഗ്ഷൻ മുതൽ എടത്തിട്ടപ്പടി വരെ 2.5 കിലോമീറ്റർ ABC വലിക്കുന്ന പ്രവൃത്തി. നിലവിൽ cross country ആയി പോകുന്ന ലൈൻ റോഡിലൂടെ വലിക്കുന്നതാണ് പ്രവൃത്തി . വെള്ളപ്പൊക്ക സാധ്യത ഉള്ള മേഖല ആയതിനാലും തോടിനു സൈഡിലൂടെ കടന്നു പോകുന്നതിനാലും , ABC വലിക്കുന്നത്തോടെ സപ്ലൈ ഇന്റെർപ്ഷൻ കുറക്കുവാനും, മഴക്കാലങ്ങളിൽ പരാതികൾ അറ്റൻഡ് ചെയ്യുവാൻ സഹായകരമാവുന്നതുമാണ് .

(5)കോട്ടപ്പടിയിൽ പേഴാട് മുതൽ കണ്ണക്കട വരെ 4 .2 കിലോമീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി. കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസിലേക്കും കുർബാനപാറ ഭാഗതൂടി വലിച്ചിരിക്കുന്ന 11 കെ വി ലൈൻ പേഴാട് വന മേഖലയിലൂടെ ആണ് കടന്നു പോകുന്നത്.നിലവിൽ വന്യ ജീവി ശല്യം മൂലവും മരങ്ങൾ ഒടിഞ്ഞു വീഴുന്നതുമൂലവും നിരന്തരം വൈദ്യുതി വിതരണം തടസപ്പെടുന്ന സാഹചര്യമാണ് ഉള്ളത് . ഈ വർക്ക് യാഥാർഥ്യമാവുന്നതോടെ കോട്ടപ്പടി പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ജല വിതരണം നടത്തുന്ന പേഴാട് പമ്പ്‌ ഹൗസിന്റെയും , വാട്ടർ ട്രീറ്റ് മെന്റ് പ്ലാന്റിന്റെയും പ്രവർത്തനം സപ്ലൈ ഇന്റെർപ്ഷൻ മൂലം തടസപ്പെടുന്നത് ഒഴിവാകുന്നതാണ് .കൂടാതെ കുർബാനപ്പാറ, കണ്ണക്കട, കോട്ടപ്പടി പഞ്ചായത്തിലെ പ്രസ്തുത വന മേഖലയോട് അടുത്ത് കിടക്കുന്ന ഭാഗങ്ങളിലെയും വൈദ്യുതി തടസ്സം കുറക്കുന്നതിനു ഈ പ്രവൃത്തി സഹായകരമാവുന്നതാണ്.

(6)വിമലഗിരി മുതൽ ഗ്യാസ് AB വരെ 2 .2 കിലോമീറ്റർ UG കേബിൾ വലിക്കുന്ന പ്രവൃത്തി.പ്രസ്തുത പ്രവൃത്തി കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനും , വൈദ്യുതി തടസം കുറക്കുന്നതിനുമായാണ് വിഭാവനം ചെയ്തിരിക്കുന്നത് .

(7)കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ മലനാട് വരെ 300 മീറ്റർ ദൂരം ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി.ഈ പ്രവൃത്തി പൂർത്തിയാവുന്നതോടെ കോഴിപ്പിള്ളി – ടൗൺ ഫീഡറുകളുടെ ഇന്റർ ലിങ്കിംഗ് സാധ്യമാവുകയും കോതമംഗലം ടൗൺ മേഖലയിൽ വൈദ്യുതി വിതരണം മെച്ചപ്പെടുകയും , വൈദ്യുതി’ തടസ്സം കുറയുന്നതുമാണ് .

(8)നേര്യമംഗലം ടൗൺ മുതൽ ഫാം AB വരെ 140 മീറ്റർ ഭൂഗർഭ കേബിൾ വലിക്കുന്ന പ്രവൃത്തി.നിലവിൽ നാഷണൽ ഹൈവേയിലൂടെ വലിച്ചിരിക്കുന്ന ലൈൻ ഭൂഗർഭ കേബിൾ ആക്കുന്നത്തോടെ വൈദ്യുതി വിതരണം മെച്ചപെടും.

(9)ഊന്നുകൽ തേൻകോട് AB മുതൽ തേങ്കോട് ട്രാൻസ്‌ഫോർമർ വരെ 1 കിലോമീറ്റർ ABC വലിക്കുന്ന പ്രവൃത്തി.നിലവിൽ cross country ആയി പോകുന്ന ലൈൻ റോഡിലൂടെ ആക്കുന്നതാണ് പ്രവൃത്തി. ഇതുവഴി സപ്ലൈ മുടങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ കഴിയും .(10)0.9 KM കരിമരുതുംചാൽ റീ കണ്ടക്ടറിങ് പ്രവൃത്തി.നിലവിൽ മരങ്ങൾക്കിടയിലൂടെയും, പുഴ കടന്നും പോകുന്ന ലൈൻ ABC ആകുന്നത്തോടെ വൈദ്യുതി തടസ്സം കുറയ്ക്കുവാൻ സാധിക്കും.(11)ഇരുമലപടി കനാൽ മുതൽ പാനിപ്രകാവ് ട്രാൻസ്‌ഫോർമർ വരെ 800 മീറ്റർ ABC വലിക്കുന്ന പ്രവൃത്തി.ഈ പ്രവൃത്തി പൂർത്തിയാവുന്നതോടെ ഇളമ്പ്ര – പ്ലാമുടി ഫീഡർ ഇന്റർലിങ്കിങ് സാധ്യമാവുകയും , അതുവഴി ബാക്ക് ഫീഡിങ് ഫെസിലിറ്റി ലഭിക്കുകയും , വൈദ്യുതി തടസം കുറയുന്നതുമാണ് . 6.81 കോടി രൂപ ചിലവഴിച്ചുള്ള 11 പദ്ധതികളാണ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടപ്പിലാക്കുന്നത്. പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും ഈ പദ്ധതികളുടെ പൂർത്തീകരണത്തോട് കൂടി മണ്ഡലത്തിന്റെ എല്ലാ മേഖലയിലും വൈദ്യുതി വിതരണം കൂടുതൽ കാര്യ ക്ഷമമാക്കാൻ കഴിയുമെന്നും എം എൽ എ പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന മുതിരമാലില്‍ എം.വി നാരായണന്‍(95) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: കമലാക്ഷി മേതല പൊന്നുരുത്തുംകുടി കുടുംബാഗം. മക്കള്‍: ദിവാകരന്‍, മോഹനന്‍, സദാശിവന്‍ എം.എന്‍ (റിട്ട. ലേബര്‍ ഡിപ്പാര്‍ട്‌മെന്റ്). മരുമക്കള്‍: ശാന്തകുമാരി, ഇന്ദിര,സി....

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

NEWS

മൂവാറ്റുപുഴ: 45 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൂവാറ്റുപുഴയാര്‍ വീണ്ടും ആവേശകരമായ വള്ളംകളിക്ക് വേദിയായി. മൂവാറ്റുപുഴ നഗരസഭ സംഘടിപ്പിച്ച ത്രിവേണി ഓണം ആഘോഷങ്ങളുടെ ഭാഗമായി നടന്ന വള്ളംകളി കാണാന്‍ നദിയുടെ ഇരുകരകളിലും വന്‍ ജനാവലിയാണ്...

NEWS

മൂവാറ്റുപുഴ: വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ സാധ്യതകള്‍ തുറന്ന് മൂവാറ്റുപുഴയില്‍ ഹെലികോപ്റ്റര്‍ ടൂറിസത്തിന് തുടക്കമായി. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ചിരുന്ന ത്രിവേണി ഓണം പരിപാടിയുടെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ യാത്രയ്ക്ക് അവസരം ഒരുക്കിയത്....

error: Content is protected !!