Connect with us

Hi, what are you looking for?

NEWS

ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു കൊണ്ട് ട്രാഫിക്ക് പോലീസിന്റെ കൈത്താങ്ങ്

കോതമംഗലം:  നഗരത്തിലെ ഓട്ടോ ഡ്രൈവർമാർക്ക് യൂണിഫോം വിതരണം ചെയ്തു കൊണ്ട് ട്രാഫിക്ക് പോലീസിന്റെ കൈത്താങ്ങ്. കോതമംഗലം ട്രാഫിക്ക് പോലീസിൻ്റെ നേതൃത്വത്തിൽ
റിലയൻ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് ൻ്റെ സഹകരണത്തോടെ ആണ് യൂണിഫോം വിതരണം ചെയ്തത്. നഗരത്തിലെ ഗാന്ധി സ്ക്വയറിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം ബൈജു വിതരണ
ഉത്ഘാടനം നിർവ്വഹിച്ചു. കോതമംഗലം സി ഐ പി ടി ബിജോയ്  മുഖ്യഭാഷണവും റിലയൻ്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് എംഡി ജോസ് കുട്ടി സേവ്യർ ആമുഖ പ്രഭാഷണം വും നടത്തി. മർത്തോമാ
ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോതമംഗലം
ട്രാഫിക്ക് സ്‌റ്റേഷൻ എസ് എച്ച് ഒ സി പി ബഷീർ, റിലയൻ്റ് ക്രെഡിറ്റ് ഇൻഡ്യാ ലിമിറ്റഡ് വൈ. ചെയർമാൻ
ജെയിംസ് ജോസഫ്, ഏരിയ മാനേജർ ഷാജൻ പീച്ചാട്ട്, എം ബി എം എം ഹോസ്പിറ്റൽ സെക്രട്ടറി
ബിനോയ് മണ്ണഞ്ചേരി, ട്രാഫിക്ക് എസ് ഐ ഷാഹുൽ ഹമീദ്,സി പി ഒ ഷിയാസ് പി എ തുടങ്ങിയവർ സംസാച്ചു

സാമൂഹിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയിൽ സജീവ പ്രവർത്തനം നടത്തി വരികയാണ് റിലയൻറ് ഫൌണ്ടേഷൻ. ആദിവാസി മേഖലയിൽ ഉൾപ്പെടെ നിർധന പിന്നോക്ക വിഭാഗങ്ങളിലെ ഉന്നത വിദ്യാഭ്യാസം നടത്തി വരുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകൾ, ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രികൾക്ക് ഉപകരണങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ നിർമ്മാർജനത്തിനായുള്ള സാമഗ്രികൾ, ഭിന്നശേഷി കാർക്കും കിടപ്പു രോഗികൾക്കുമുള്ള സഹായങ്ങൾ,
ആദിവാസി – പിന്നോക്ക മേഖലകളി ലെ വനിതകൾക്കായി സ്വയം തൊഴിൽ പദ്ധതി, ലഹരി-മയക്കുമരുന്നിനെതിരെ ബോധവൽക്കരണം, പ്ലാസ്റ്റിക്ക് ബോധവൽക്കരണവും തുണി സഞ്ചികളുടെ വിതരണവും, നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം, സർക്കാർ വിദ്യാലയങ്ങൾക്ക് വാട്ടർ പ്യുരിഫയറുകൾ, കായിക- വിനോദ ഉപകരണങ്ങൾ തുടങ്ങിയുവ നൽകുന്ന പദ്ധതികളും റിലയൻറ് ഫൌണ്ടേഷൻ നടപ്പാക്കി വരുന്നുണ്ട്.

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

ACCIDENT

കോതമംഗലം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപത്തെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൻ്റെ ക്രോസ് ബാറില്‍ തലയിടിച്ച് ബൈക്ക് യാത്രികനായ ഇടുക്കി സ്വദേശി യുവാവ് മരിച്ചു. കഞ്ഞിക്കുഴി ആല്‍പ്പാറ വഴേപ്പറമ്പില്‍ മോന്‍സി ജോര്‍ജ് (48) ആണ് മരിച്ചത്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കവളങ്ങാട്: കെഎസ്‌കെടിയു കവളങ്ങാട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം ‘അമരസ്മരണ’ സംഘടിപ്പിച്ചു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എന്‍.സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ.എം അലിയാര്‍...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

NEWS

നേര്യമംഗലം: നേര്യമംഗലത്ത് കേരള സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസിന്റെ ഭാഗമായി നേര്യമംഗലം അഗ്‌നിരക്ഷാ നിലയത്തിന് പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ അനുവദിച്ചു. പുതിയ മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍ ഷിബു തെക്കുംപുറം എംഎല്‍എ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ചെങ്ങമനാട്ട് പരേതനായ തോമസിന്റെ ഭാര്യ അന്നമ്മ (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ജോര്‍ജ്, ബോബന്‍, മോളി, ജോയി, ഷൈനി. മരുമക്കള്‍ : ശലോമി, മേരി, അവരാച്ചന്‍, സോവ, ഷാജു.

CHUTTUVATTOM

കോതമംഗലം: ചേലാട് കള്ളാട് തടങ്ങനാട്ട് മാത്യു ജോസഫിന്റെ ഭാര്യ മിത (54) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ബെന്‍ മാത്യു (കോട്ടയം ഐ.റ്റി.ഐ. വിദ്യാര്‍ത്ഥി),അല്‍മാ മാത്യു (കോതമംഗലം സെന്റ് അഗസ്റ്റിന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

error: Content is protected !!